ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ നടപ്പിലാക്കാൻ ആരംഭിച്ച സെക്കൻഡറി പാലിയേറ്റീവ് പദ്ധതിക്കാണ് കീഴ്പ്പള്ളി സി.എച്ച്സിയിൽ തുടക്കമായത്. കിടപ്പ് രോഗികളെ സഹായിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ചതാണ് സെക്കൻഡറി പാലിയേറ്റീവ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം കീഴ്പ്പള്ളി സി എച്ച് സി യിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ നിർവ്വഹിച്ചു ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.രതീഷ് . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജിത സാദിഖ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി മോൾ , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അബ്രാഹം തോമസ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോളി ജോൺ , വി ശോഭ , മെഡിക്കൽ ഓഫീസർ ഡോ: പ്രിയാസദാനന്ദൻ , ഹെൽത്ത് ഇൻസ്പെക്ടർ ജോഷി ഫിലിപ്പ്, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ ബീനാ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. റിപ്പോർട്ട്. : കെ.ബി. ഉത്തമൻ