രോഗിയെ കയറ്റുമ്പോൾ തന്നെ വിവരം ആശുപത്രിയിൽ; ആംബുലൻസ് ശൃംഖല ശക്തമാക്കുന്നു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 24 September 2022

രോഗിയെ കയറ്റുമ്പോൾ തന്നെ വിവരം ആശുപത്രിയിൽ; ആംബുലൻസ് ശൃംഖല ശക്തമാക്കുന്നു


രോഗിയെ ആംബുലന്‍സില്‍ പ്രവേശിപ്പിക്കുമ്ബോള്‍ തന്നെ രോഗിയുടെ അവസ്ഥ, അപകട വിവരം, ആംബുലന്‍സിന്‍റെ വരവ്, ആശുപത്രിയില്‍ രോഗി എത്തുന്ന സമയം എന്നിവ ലഭ്യമാകുന്ന തരത്തില്‍ 108 ആംബുലന്‍സ് ശൃംഖല കൂടുതല്‍ ശക്തിപ്പെടുത്തി.ആശുപത്രിയില്‍ എത്തിയാല്‍ രോഗികള്‍ക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറക്കലും വിവരങ്ങള്‍ തത്സമയം അറിയിക്കലും ലക്ഷ്യമിട്ടാണ് പുതിയ ക്രമീകരണം. പ്രധാന ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ പ്രത്യേക മോണിറ്ററുകള്‍ സ്ഥാപിക്കും. ഇതിലൂടെ ആശുപത്രിയിലുള്ളവര്‍ക്ക് അതിനനുസരിച്ചുള്ള ക്രമീകരണങ്ങള്‍ നടത്താനും എത്രയും വേഗം ചികിത്സ ലഭ്യമാക്കാനും കഴിയും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പദ്ധതി നടപ്പാക്കുന്നത്. കനിവ് 108 ആംബുലന്‍സില്‍ വിളിക്കുന്ന ആളിന്‍റെ സ്ഥാനം തിരിച്ചറിയാനും സൗകര്യം ഒരുക്കും. ചക്കരക്കൽ വാർത്ത. 108 ല്‍ വിളിക്കുമ്ബോള്‍, വിളിക്കുന്നയാളുടെ ഫോണില്‍ ഒരു സന്ദേശം ലഭിക്കും. ഈ സന്ദേശത്തില്‍ ക്ലിക്കുചെയ്യുന്നതിലൂടെ, അപകടം നടന്ന സ്ഥലത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമിന് ലഭിക്കും. ഈ വിവരത്തോടെ, ആ സ്ഥലത്തിനടുത്തുള്ള ഒരു ആംബുലന്‍സിന് അപകടസ്ഥലത്ത് വേഗത്തില്‍ എത്താന്‍ കഴിയും.



Post Top Ad