എരുവേശ്ശി ഗ്രാമപഞ്ചായത്ത്പോഷകാഹാരമാസാചരണം നടത്തി. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Sunday, 25 September 2022

എരുവേശ്ശി ഗ്രാമപഞ്ചായത്ത്പോഷകാഹാരമാസാചരണം നടത്തി.


പയ്യാവൂർ: എരുവേശ്ശി ഗ്രാമപഞ്ചായത്ത് പോഷൻ മാസാചരണത്തിന്റെ ഭാഗമായി ഐസിഡിഎസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പോഷകാഹാര വാരാചരണം എരുവേശ്ശി  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ടെസ്സി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട്  മധു തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. മെമ്പർ ഷീജ ഷിബു, സൂപ്പർവൈസർ നാരായണി, സിഡിഎസ്  ചെയർപേഴ്സൺ സൂസമ്മ വർഗീസ്, അംഗൻവാടി ടീച്ചർമാർ, ഹെൽപ്പർമാർ,സെക്രട്ടറി റോബർട്ട് ജോസഫ്,  അസിസ്റ്റന്റ് സെക്രട്ടറി ബിജോയ്, വിഇഒമാരായ ലിജു, ഷാജി,കൃഷി ഓഫീസർ ജിനു, ക്രിസ്റ്റീന, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ആയുർവേദ ഡോക്ടർ അമ്പിളി ഗർഭിണികളെയും കുഞ്ഞുങ്ങളെയും പരിശോധിച്ചു. എല്ലാ അംഗനവാടിയിൽ നിന്ന് നൂറിലധികം പച്ചിലകൾ ഉപയോഗിച്ചുകൊണ്ട് വിവിധങ്ങളായ ഇലക്കറികൾ, ന്യൂട്രിമിക്സ് ഉപയോഗിച്ചുകൊണ്ട് കേക്ക്, പായസം, കലത്തപ്പം, ചോക്ലേറ്റ്, ബിസ്ക്കറ്റ്, ഉണ്ണിയപ്പം എന്നിങ്ങനെ അമ്പലത്തിലധികം വിഭവങ്ങൾ ഒരുക്കിക്കൊണ്ട്  പോഷകാഹാര പ്രദർശനവും നടത്തി. ചെമ്പേരി നിർമല ഹൈസ്കൂൾ കുട്ടികൾ, എരുവേശ്ശി പിഎച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, ജെഎച്ച്ഐമാരായ ശ്രീനിവാസൻ, ജിനീഷ്, ജെപിഎച്ച്എൻമാരായ നിർമ്മല കുമാരി, ലിസ്സി, ബിന്ദു, ഷെല്ലി എന്നിവരും പങ്കെടുത്തു.Post Top Ad