നെഹ്റു യുവകേന്ദ്ര യുവ ഉത്സവ് 2022 - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Thursday, 13 October 2022

നെഹ്റു യുവകേന്ദ്ര യുവ ഉത്സവ് 2022


നെഹ്റു യുവകേന്ദ്ര കണ്ണൂരിന്റെ നേതൃത്വത്തിൽ എസ്.എൻ കോളേജിൽ  സംഘടിപ്പിച്ച യുവ ഉത്സവ് 2022   എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കളക്ടർ മിഷാൽ സാഗർ ഭരത് അദ്ധ്യക്ഷത വഹിച്ചു. യുവ ജനങ്ങളുടെ കല സാംസ്‌കാരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. യുവാക്കൾക്കായി കവിതാ രചന, പ്രസംഗമത്സരം, ഫോട്ടോഗ്രഫി, പെയിന്റിംഗ്, യുവ സംവാദ്, നാടോടിനൃത്തം ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരുന്നു മത്സരം. ചിത്രരചനാ മത്സരത്തിൽ അക്ഷയ ഷമീർ ഒന്നാം സ്ഥാനവും  ആദിത് രാജേഷ് രണ്ടാം സ്ഥാനവും  അഭിജിത്ത് എ.പി മൂന്നാം സ്ഥാനവും നേടി. പ്രസംഗ മത്സരത്തിൽ മുഹമദ് ബിലാൽ ഒന്നാം സ്ഥാനവും കാജൾ സജീവൻ രണ്ടാം സ്ഥാനവും വൈഷ്ണവി വിജയൻ മൂന്നാം സ്ഥാനവും നേടി. കവിതാ രചനയിൽ നിഖിൽ വി ഒന്നാം സ്ഥാനവും  അജ്ഞന വി രണ്ടാം സ്ഥാനവും  അഭിരാമി. വി ടി മൂന്നാം സ്ഥാനവും നേടി. ഫോട്ടോഗ്രാഫി മത്സരത്തിൽ അനുഗ്രഹ് എം ഒന്നാം സ്ഥാനവും  നന്ദന വി. ആർ രണ്ടാം സ്ഥാനവും  അഫ്നാൻ മൂന്നാം സ്ഥാനവും  നേടി .നാടോടി നൃത്തത്തിൽ ചിന്മയ ആർട്സ് & സയൻസ് കോളേജ് ഫോർ വുമൺസ് ഒന്നാം സ്ഥാനവും  കണ്ണൂർ എസ്സ് എൻ കോളേജ് രണ്ടാം സ്ഥാനവും  നേടി . ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടിയവർ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല യുവ ഉത്സവിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കും. സമാപനചടങ്ങ് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ  ആർ ഇളങ്കോ  ഉദ്ഘാടനം ചെയ്തു. പ്രസംഗ മത്സര വിജയികൾക്ക് സമ്മാനത്തുകയായി യഥാക്രമം 5000,2000,1000 രൂപയും പ്രശക്തിപത്രവും നാടോടിനൃത്തം മത്സര വിജയികൾക്ക് സമ്മാനത്തുകയായി യഥാക്രമം 5000,2500,1250 രൂപയും പ്രശസ്തി പത്രവും കവിത രചന, മൊബൈൽ ഫോട്ടോഗ്രഫി, ജല ചായ മത്സരങ്ങൾക് സമ്മാനത്തുകയായി യഥാക്രമം 1000,750,500 രൂപയും പ്രശസ്തി പത്രവും യുവ സംവാദ് പരുപാടിയിൽ മികച്ച പ്രകടനം കാഴ്ചവച്ച 4 പേർക് 1500 രൂപയും പ്രശസ്തി  പത്രവും നൽകി .   മത്സരങ്ങൾക്കു പുറമെ വിവിധ ക്ലബ്ബുകളിൽ നിന്നും  കളരി,  ചരട് കെട്ടി കളി എന്നിവയും  അരങ്ങേരി.  നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ കെ  രമ്യ   ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ പത്മനാഭൻ, യുവജനക്ഷേമ ബോർഡ് ഓഫീസർ പ്രസീത കെ, എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ. കെ അജയകുമാർ ,നെഹ്റു യുവകേന്ദ്ര എ.പി.എസ് ടി എം  അന്നമ്മ എന്നിവർ സംസാരിച്ചു. Post Top Ad