തലശ്ശേരി മാഹി ബൈപ്പാസ് 2023 മാർച്ചിൽ പൂർത്തീകരിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 10 October 2022

തലശ്ശേരി മാഹി ബൈപ്പാസ് 2023 മാർച്ചിൽ പൂർത്തീകരിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്


തലശ്ശേരി മാഹി ബൈപ്പാസ് 2023 മാർച്ചിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊടുവള്ളി ബാലത്ത് ,മുഴപ്പിലങ്ങാട് ,താഴെചൊവ്വ എന്നിവിടങ്ങളിൽ ' ബൈപ്പാസ് നിർമ്മാണ പ്രവൃത്തികൾ പരിശോധിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭൂമിയേറ്റടുക്കുന്നത് മുതൽ ദേശീയപാതാ വികസനത്തിനായി ഫലപ്രദമായ ഇടപെടാലാണ് സംസ്ഥാന സർക്കാർ നടത്തിയത്. 5580 കോടി രൂപയാണ് ഭൂമിയേറ്റടുക്കാൻ വിനിയോഗിച്ചത്. രണ്ടാഴ്ചയിലൊരിക്കൽ ദേശീയപാതാ വികസന പ്രവൃത്തികൾ പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കണമെന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ജില്ലാതല പരിശോധന വേറെ നടത്തും.മുഖ്യമന്ത്രിയും പരിശോധനയിൽ പങ്കെടുക്കും. വടകര മുതൽ കണ്ണൂർ ജില്ലയിലാകെ നിയമസഭാ മണ്ഡല അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.2024 ഓടെ കണ്ണൂർ ജില്ലയിലെ ദേശീയപാതാ വികസന പ്രവർത്തികൾ പരിപൂർണ്ണമായും പൂർത്തിയാക്കാൻ കഴിയും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ 6 വരി പാത വികസനം 2025 ഓടെ പൂർത്തീകരിക്കും. മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു 'ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് റെയിൽവെ അധികൃതരുമായി പ്രത്യേക ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കൃത്യവിലോപം നടത്തുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്നും അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ഫീൽഡ് വിസിറ്റ് സംബന്ധിച്ച് സൂപ്രണ്ടിംഗ് എഞ്ചിനിയർമാർ രേഖാമൂലം മന്ത്രിയെ അറിയിക്കേണ്ടതുണ്ട്. മാസത്തിൽ ഒരിക്കൽ സൂപ്രണ്ടിംഗ് എഞ്ചിനിയർമാർ റോഡിലൂടെ സഞ്ചരിച്ച് പരിശോധന നടത്തണം. ഉദ്യോഗസ്ഥരെ മോണിറ്റർ ചെയ്യാൻ ഉദ്യോഗസ്ഥ തലത്തിൽ സംവിധാനമൊരുക്കും മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാർ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, എൻ എച്ച് എഐറീജിയണൽ ഓഫീസർ ബി എൽ മീണ, പ്രൊജക്ട് ഡയരക്ടർ അഭിഷേക് തോമസ് വർഗ്ഗീസ്, മറ്റ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ എന്നിവർ മന്ത്രിയെ അനുഗമിച്ചു.



Post Top Ad