പരിയാരം ഗവ. ആയൂർവേദ കോളേജ് കണ്ണാശുപത്രി ബ്ലോക്കിന് 2.60 കോടി രൂപയുടെ ഭരണാനുമതി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 3 October 2022

പരിയാരം ഗവ. ആയൂർവേദ കോളേജ് കണ്ണാശുപത്രി ബ്ലോക്കിന് 2.60 കോടി രൂപയുടെ ഭരണാനുമതി


പരിയാരം ഗവ ആയൂർവേദ കോളേജിൽ ഐ & ഇ എൻ ടി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിന് 2.60 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു. ശാലാക്യ തന്ത്ര വിഭാഗത്തിനായി പ്രത്യേക ഒ പി കെട്ടിടം നിർമ്മിക്കുന്നതിനാണ് തുക അനുവദിച്ചത്. പ്രസ്തുത വിഭാഗത്തിലെ പഠനവും ഗവേഷണവും ആരംഭിക്കുന്നതിന് ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി പ്രത്യേക സൂപ്പർ സ്പെഷ്യലാറ്റി ആശുപത്രി ആരംഭിക്കണമെന്ന് എം വിജിൻ എം എൽ എ നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് നാഷണൽ ആയുഷ് മിഷൻ മുഖേന ആദ്യ ഘട്ട പ്രവർത്തനങ്ങൾക്ക് 2.60 കോടി അനുവദിച്ചത്. ഡയബറ്റിക്, റെറ്റിനോപതി ഗ്ലൂക്കോമ, കുട്ടികളിലെ കാഴ്ച വൈകല്യങ്ങൾ തുടങ്ങിയ സംങ്കീർണമായ പല നേത്രരോഗങ്ങൾക്കും ഒ പി തലത്തിലും ഐ പി തലത്തിലും മികച്ച ചികിത്സയാണ് ആയൂർവേദ കോളേജിൽ നൽകി വരുന്നത്. ദിനംപ്രതി നിരവധി രോഗികൾ ചികിത്സക്കായി എത്തുന്ന ഒപിയിൽ സ്ഥലപരിമിതി ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ ഇതിന് ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്ന് എം വിജിൻ എം എൽ എ പറഞ്ഞു.



Post Top Ad