മുലായം സിംഗ് യാദവിന്റെ മരണം ദുഃഖകരമാണെന്ന് യോഗി; യുപിയിൽ 3 ദിവസത്തെ ദുഃഖാചരണം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 9 October 2022

മുലായം സിംഗ് യാദവിന്റെ മരണം ദുഃഖകരമാണെന്ന് യോഗി; യുപിയിൽ 3 ദിവസത്തെ ദുഃഖാചരണം


 എസ്.പി അധ്യക്ഷൻ മുലായം സിംഗ് യാദവിന്റെ നിര്യാണത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. സോഷ്യലിസത്തിന്റെ നെടുംതൂണായിരുന്നു മുലായം സിംഗ്. പോരാട്ടത്തിൻ്റെ ഒരു യുഗമാണ് അവസാനിച്ചതെന്നും യോഗി അനുശോചന സന്ദേശത്തിൽ പറഞ്ഞുമുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ മരണം അങ്ങേയറ്റം ദുഃഖകരമാണ്. പരേതന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു. മുലായം സിംഗിൻ്റെ കുടുംബത്തിനും അനുഭാവികൾക്കും അനുശോചനം അറിയിക്കുന്നതായും യോഗി പറഞ്ഞു. മുലായം സിംഗിന്റെ മകൻ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്, സഹോദരൻ രാം ഗോപാൽ യാദവ് എന്നിവരുമായി യോഗി ആദിത്യനാഥ് ഫോണിൽ സംസാരിച്ചു.മുലായം സിംഗ് യാദവിന്റെ നിര്യാണത്തിൽ ഉത്തർപ്രദേശ് സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി യോഗി ട്വീറ്റ് ചെയ്തു. പൂർണ സംസ്ഥാന ബഹുമതികളോടെയാകും അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വച്ചാണ് മുലായം സിംഗ് യാദവ് അന്തരിച്ചത്. മുലായം സിംഗ് യാദവ് മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും എട്ട് തവണ എംഎൽഎയുമാണ്. രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.



Post Top Ad