5481 കോടി രൂപ വായ്പ നൽകി ജില്ലയിലെ ബാങ്കുകൾ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Tuesday, 11 October 2022

5481 കോടി രൂപ വായ്പ നൽകി ജില്ലയിലെ ബാങ്കുകൾ


2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ജില്ലയിലെ ബാങ്കുകൾ വായ്പയായി വിതരണം ചെയ്തത് 5481 കോടി രൂപ. കാർഷിക മേഖലയിൽ 1898 കോടിയും എം എസ് എം ഇ മേഖലയിൽ 1124 കോടി രൂപയും വിതരണം ചെയ്തു. ജില്ലയിലെ ബാങ്കുകളുടെ ആകെ നിക്ഷേപം 56568 കോടിയും വായ്പ തുക 37372 കോടി രൂപയുമാണ്. 66 ശതമാനമാണ് വായ്പ നിക്ഷേപ അനുപാതം.  മുദ്ര സ്‌കീമിൽ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7288 ഗുണഭോക്താക്കൾക്കായി 94 കോടി രൂപ വിതരണം ചെയ്തു. വിദ്യാഭ്യാസ വായ്പയായി 1509 പേർക്ക് 29 കോടിയും ഭവന വായ്പയായി 5591 അക്കൗണ്ടുകളിലായി 264 കോടിയും ജില്ലയിലെ എല്ലാ ബാങ്കുകളും ചേർന്ന് വിതരണം ചെയ്തു. ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ കാനറാ ബാങ്ക് ഹാളിൽ ചേർന്ന ജില്ലാതല അവലോകന യോഗം എ ഡി എം കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. മുദ്രാവായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ നൽകുന്നതിൽ ബാങ്കുകൾ കൂടുതൽ ശ്രദ്ധ കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കനറാ ബാങ്ക് റീജ്യണൽ മേധാവി എ യു രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ലീഡ് ബാങ്ക് മാനേജർ ടി എം രാജ്കുമാർ, ആർബിഐ പ്രതിനിധി പി അശോക്, നബാർഡ് ഡിഡിഎം ജിഷി മോൻ എന്നിവർ സംസാരിച്ചു.



Post Top Ad