കണ്ണൂരില്‍ റാഗിംഗിന്‍റെ പേരില്‍ ക്രൂര മർദ്ദനം: 6 പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ കേസ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 13 October 2022

കണ്ണൂരില്‍ റാഗിംഗിന്‍റെ പേരില്‍ ക്രൂര മർദ്ദനം: 6 പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ കേസ്


 കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠാപുരത്ത് പ്ലസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ ആറ് പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു. വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും സസ്പെന്റ് ചെയ്തേക്കും. ഇക്കാര്യത്തില്‍ പിടിഎ എക്സിക്യൂട്ടീവ് യോഗം അന്തിമ തീരുമാനമെടുക്കും. ശ്രീകണ്ഠാപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിംഗിൻ്റെ പേരിലാണ് പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചത്. പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് സഹലിന് ചെവിക്ക് പരിക്കേറ്റു. കേൾവി ശക്തി കുറഞ്ഞു. ഒരു കൂട്ടം പ്ലസ് ടു വിദ്യാർത്ഥികളാണ് സഹലിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. മുടി നീട്ടി വളർത്തിയതിനും ബട്ടൻസ് മുഴുവൻ ഇട്ടതിനുമായിരുന്നു മർദ്ദനമെന്നാണ് വിവരം. മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിന് പിന്നാലെ സഹലിന്റെ മാതാപിതാക്കൾ ശ്രീകണ്ഠാപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. 


Post Top Ad