കീഴ്പ്പള്ളി : പച്ച മത്സ്യ വിപണി സജീവം: വില കുറവിൽ മുന്നിൽ മത്തിയും അയലയും , മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 1 October 2022

കീഴ്പ്പള്ളി : പച്ച മത്സ്യ വിപണി സജീവം: വില കുറവിൽ മുന്നിൽ മത്തിയും അയലയും , മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം

 


 പച്ച മത്സ്യത്തിന് വിലക്കുറവാണ് പച്ച മത്സ്യ വിപണി സജീവമാകാൻ കാരണമായി പറയപ്പെടുന്നു. ആകോലിയും അയക്കൂറയും തെരണ്ടിയും ഓല മീനും എല്ലാം മലയോര മേഖലയിലും സുലഭമായി ലഭിക്കുന്നു. മത്സ്യ സമ്പത്ത് കൂടുതൽ ആയതിനാലാണ് വിലക്കുറവിന് കാരണമെന്നും പറയുന്നു. കഴിഞ്ഞ വർഷങ്ങളിലെകാൾ കൂടുതൽ മത്സ്യത്തിന്റെ വരവ് കൂടിയതിനാൽ മത്സര വിപണനവും വിലക്കുറവിന് കാരണമാകുന്നുണ്ട് മുമ്പെല്ലാം മലയോര മേഖലയിൽ അപൂർവമായി മാത്രം വിൽപ്പനക്കെത്താറുള്ള ചെമ്മീനും ആകോലിയും ചൂരയുമെല്ലാം ഈ വർഷം സുലഭമായി ഇവിടെ ലഭിക്കുന്നു. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിലാണ് ഇവയെല്ലാം ലഭിക്കുന്നത്. വിലക്കുറവ് ഉള്ളത് കൊണ്ട് തന്നെ പച്ച മത്സ്യത്തിന്റെ ഉപയോഗം വർദ്ധിച്ചു പച്ചക്കറിയുടെ വില കുത്തന്നെ കൂടിയതും പച്ച മത്സ്യ ഉപയോഗം വർദ്ധിക്കാൻ കാരണമായി. വിലക്കുറവിൽ മുമ്പൻ മത്തിയാണ് കിലോയ്ക്ക് 80 രൂപ ഇത് വൈകുന്നേരം ആകുമ്പോൾ 50 - 40 രൂപയാകും അയല 80, അയക്കൂറ 160, ഓലമീൻ 260, കൊഞ്ച് 280, തെരണ്ടി 200, കേതൽ 100 എന്നിങ്ങനെയാണ് കിലോയ്ക്ക് ശരാശരി വില. വിലക്കുറവിൽ വിവിധ തരം പച്ച മത്സ്യം മലയോര മേഖലയിൽ ലഭിക്കുന്നതിനാൽ കൊട്ടാരം മുതൽ കുടിൽ വരെയുള്ള അടുക്കളകളിൽ ദിവസവും വിവിധ തരം മത്സ്യവിഭവങ്ങൾ തയ്യാറാക്കുന്നു. റിപ്പോർട്ട്: കെ.ബി.

 

Post Top Ad