സേവനദിന ശ്രമദാനം നടത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 9 October 2022

സേവനദിന ശ്രമദാനം നടത്തി



 കൊളക്കാട് സാന്തോം സ്നേഹക്കൂട്-90 ബാച്ചിന്റെയും കൊട്ടിയൂർ മിഴി കലാ സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ പൂളക്കുറ്റി വെള്ളറയിൽ ഉരുൾപൊട്ടൽ ദുരന്ത സ്ഥലത്ത് ശ്രമദാനം നടത്തി. ഉരുൾ പൊട്ടിയൊഴുകി വന്ന് തോട് ഗതിമാറിയൊഴുകി കല്ലുകൾ കൂമ്പാരമായ കൃഷിയിടത്തിലാണ് ശ്രമദാനം നടത്തിയത്. കല്ലുകൾ പെറുക്കി മാറ്റിയും തോട് വൃത്തിയാക്കിയും പറമ്പ് വീണ്ടും  കൃഷിയോഗ്യമാക്കി.മിഴി കലാസാംസ്കാരികവേദിയുടെയും സാന്തോം സ്നേഹക്കൂട്-90 ബാച്ചിന്റെയും പ്രവർത്തകരാണ് സേവന സന്നദ്ധരായി രംഗത്തിറങ്ങിയത്.ശ്രമദാനത്തിനു ശേഷം മിഴി കലാസാംസ്കാരിക വേദിയുടെ കലാകാരന്മാർ ഒരുക്കിയ സംഗീത വിരുന്നും സംഘടിപ്പിച്ചു.മിഴിയുടെ പ്രസിഡന്റ് ജോയി ഓരത്തേൽ അധ്യക്ഷതവഹിച്ചു. സാന്തോം സ്നേഹക്കൂട്-90 ബാച്ചിന്റെ കോർഡിനേറ്റർമാരായ ജോസ് സ്റ്റീഫൻ , മനോജ് ജോസഫ് , മിഴി കലാസാംസ്കാരിക വേദി സെക്രട്ടറി സിജു തേമാം കുഴി, പാപ്പച്ചൻ പാറാട്ടു കുന്നേൽ എന്നിവർ പ്രസംഗിച്ചു.

Post Top Ad