കണ്ണൂർ വിമാനത്താവളത്തിൽ ആൻറി ഹൈജാക് മോക് ഡ്രിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 11 October 2022

കണ്ണൂർ വിമാനത്താവളത്തിൽ ആൻറി ഹൈജാക് മോക് ഡ്രിൽ


വിമാനം തട്ടിക്കൊണ്ടുപോയാൽ സ്വീകരിക്കേണ്ട നടപടികളുടെ കാര്യക്ഷമത പരിശോധിക്കാനായി കണ്ണൂർ വിമാനത്താവളത്തിൽ ആൻറി ഹൈജാക് മോക് ഡ്രിൽ നടത്തി. കൊച്ചി-മുംബൈ വിമാനം രണ്ടു പേർ തട്ടിക്കൊണ്ടുപോയി അവരുടെ ആവശ്യപ്രകാരം കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കുന്നതായും അതിലെ മുഴുവൻ യാത്രക്കാരെയും കൂടിയാലോചനകളിലൂടെ രക്ഷപ്പെടുത്തുന്നതായും സങ്കൽപിച്ചാണ് മോക് ഡ്രിൽ നടത്തിയത്. ഡെപ്യൂട്ടി കലക്ടർ ജോസഫ്, വിമാനത്താവളത്തിന്റെ സുരക്ഷ ചുമതലയുള്ള സിഐഎസ്എഫ് ഡെപ്യൂട്ടി കമാൻഡൻറ് അനിൽ ദോണ്ഡ്യാൽ, എൻ. എസ്. ജി. ക്യാപ്റ്റൻ കൃഷ്ണ, തലശ്ശേരി എസിപി നിധിൻരാജ്, കിയാൽ എക്‌സിക്യുട്ടീവ് ഡയറക്ടർ കെ പി ജോസ്, എയർപോർട്ട് അതോറിറ്റി എടിസി ഇൻ ചാർജ് കെ മുഹമ്മദ് ഷാഹിദ്, കിയാൽ ചീഫ് സെക്യൂരിറ്റി ഓഫീസർ എം വി വേലായുധൻ എന്നിവർ നേതൃത്വം നൽകി. കേരള ഫയർ ഫോഴ്‌സ്, വിവിധ സർക്കാർ വകുപ്പുകൾ, എയർലൈനുകളുടെ ജീവനക്കാർ, ബിപിസിഎൽ തുടങ്ങിയവർ പങ്കാളികളായി.



Post Top Ad