അഴീക്കോട് പകൽ വീട്ടിൽ വീണ്ടും ചിരിപടരും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 1 October 2022

അഴീക്കോട് പകൽ വീട്ടിൽ വീണ്ടും ചിരിപടരും


കൊവിഡിൽ പൂട്ടിയ അഴീക്കോട് ഗ്രാമ പഞ്ചായത്ത് വയോജന വിനോദ വിശ്രമ കേന്ദ്രത്തിൽ വീണ്ടും ചിരിപടരും. പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ അരയാക്കണ്ടിപ്പാറയിൽ 2020ലാണ് 'പകൽ വീട്' വയോജന വിനോദ വിശ്രമ കേന്ദ്രം തുറന്നത്. എന്നാൽ കൊവിഡിൽ ലോക്ക്ഡൗണായതോടെ അടക്കുകയായിരുന്നു. തുടർന്ന് വയോജന ദിനത്തിൻറെ ഭാഗമായി പഞ്ചായത്ത് നവീകരിച്ച് വീണ്ടും തുറന്നു. മന്ദിരത്തിൽ ഇനി കെയർ ടേക്കറുടെ സേവനവും ലഭ്യമാകും. കൊവിഡിന് മുൻപ് ദിവസവും അമ്പതോളം വയോജന‍ങ്ങൾ പകൽ വീട്ടിൽ എത്തി കളി ചിരി തമാശകളിലേർപ്പെട്ടിരുന്നു. നീണ്ട രണ്ടു വർഷത്തിനു ശേഷം അവർ വീണ്ടും ഒരുമിച്ചപ്പോൾ ആഹ്ലാദ നിമിഷമായി. ദിവാൻ കോട്ടുകൾ, പത്രങ്ങൾ, ടിവി, കസേരകൾ, അലമാരകൾ, വിശാലമായ ഇരിപ്പിടങ്ങൾ തുടങ്ങിയവ പകൽ വീട്ടിൽ ലഭ്യമാണ്. 2022-23 സാമ്പത്തിക വർഷത്തിൽ ഇവർക്കായി യോഗ പരിശീലനം, ലഘുഭക്ഷണം, മറ്റു ബോധവൽക്കരണം, വിനോദ പരിപാടികൾ എന്നിവ നടത്താനുള്ള പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പകൽ വീട്ടിൽ നടന്ന ചടങ്ങ് വൈസ് പ്രസിഡണ്ട് എ റീന ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ കെ കെ മിനി അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പർ വൈസർ ജിൻസി പദ്ധതി വിശദീകരിച്ചു. തുടർന്ന് വയോജനങ്ങളുടെ കലാപരിപാടിയും അരങ്ങേറി.



Post Top Ad