പയ്യാവൂർ: വർദ്ധിച്ചു വരുന്ന ലഹരിക്കും,ഭയാനകമായ അന്ധവിശ്വാസങ്ങൾക്കും എതിരെ കക്ഷി രാഷ്ട്രീയ, മുന്നണി വ്യത്യാസം ഇല്ലാതെ യുവജന സംഘടനകളുടെ യോജിച്ച പ്രവർത്തനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരള കോൺഗ്രസ്(ബി) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി പറഞ്ഞു. കണ്ണൂരിൽ ചേർന്ന യൂത്തു ഫ്രണ്ട് പ്രതിനിധികളുടെ ജില്ലാ തലയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. യോഗത്തിൽ സൈലസ് മണലേൽ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡണ്ട് പി.എസ്. ജോസഫ്, രതീഷ് ചിറയ്ക്കൽ, ജോസഫ് കോക്കാട്ട്, ഷോണിഅറയ്ക്കൽ, ജോയിച്ചൻ വേലിക്കകത്ത്, ജോസ് കാക്കാംപറമ്പിൽ എന്നിവർ പ്രസംഗിച്ചു. യൂത്തു ഫ്രണ്ട് ജില്ലാ ഭാരവാഹികളായി സൈലസ് മണലേൽ പേരാവൂർ പ്രസിഡണ്ട്. വൈസ് പ്രസിഡണ്ടുമാരായി അബ്രഹാം ആന്റണി കണ്ണൂർ, സോണി ജോസഫ് പേരാവൂർ. സെക്രട്ടറിമാരായി ജിയോ മാത്യു, രാജു മാത്യ ഇരിക്കൂർ, സായൂജ് പി. തലശേരി ട്രഷറായി സിറിൽ ചാക്കൊ കണ്ണൂർ എന്നിവരെ തെരഞ്ഞെടുത്തു.