മനുഷ്യാവകാശ സംഘടനയുടെ പേരില്‍ പണപ്പിരിവ്, കണ്ണൂരില്‍ മൂന്നുപേര്‍ അറസ്റ്റില്‍. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 12 October 2022

മനുഷ്യാവകാശ സംഘടനയുടെ പേരില്‍ പണപ്പിരിവ്, കണ്ണൂരില്‍ മൂന്നുപേര്‍ അറസ്റ്റില്‍.


 കല്യാശ്ശേരി(കണ്ണൂര്‍): മനുഷ്യാവകാശ സംഘടനയുടെ പേരില്‍ വ്യാജരശീത് അച്ചടിച്ച് പണപ്പിരിവിനിറങ്ങിയ മൂന്നംഗസംഘം അറസ്റ്റില്‍.കുറുമാത്തൂര്‍ ചൊറുക്കള മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ ചാണ്ടിക്കരി പുത്തന്‍വീട്ടില്‍ സി.പി. ഷംസുദ്ദീന്‍ (43), ശ്രീകണ്ഠപുരം നിടിയേങ്ങ വില്ലേജ് ഓഫീസിന് സമീപത്തെ ഷൈനി കോട്ടേജില്‍ കെ.വി. ഷൈജു എന്ന മണി (45), മീത്തലെ വീട്ടില്‍ മോഹനന്‍ (48) എന്നിവരെയാണ് കണ്ണപുരം എസ്.ഐ. വി.ആര്‍. വിനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.ഹ്യൂമന്‍ റൈറ്റ്സ് ഡെമോക്രാറ്റിക് പ്രൊട്ടക്ഷന്‍ ഫോറം എന്ന സംഘടനയുടെ പേരിലാണ് രശീത് അച്ചടിച്ച് പണപ്പിരിവിനിറങ്ങിയത്. കല്യാശ്ശേരി മാങ്ങാട് ലക്സോട്ടിക്ക കണ്‍വെന്‍ഷന്‍ സെന്റര്‍, ബക്കളം പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് പണം ആവശ്യപ്പെട്ട് എത്തിയത്.ലക്സോട്ടിക്ക കണ്‍വെന്‍ഷന്‍ സെന്ററില്‍ സാമൂഹികപ്രവര്‍ത്തനം നടത്തുന്നവരാണെന്നാണ് ഇവര്‍ പരിചയപ്പെടുത്തിയത്. വന്‍ തുകയാണ് സംഭാവനയായി ആവശ്യപ്പെട്ടത്. ഇത്രയും തുക നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞപ്പോള്‍ നിര്‍ധനര്‍ക്ക് തയ്യല്‍ മെഷീന്‍ വാങ്ങി നല്‍കുന്നതിനുള്ള പകുതി തുക തരണമെന്നായി. പകുതി തുക 'പാര്‍ഥ'യില്‍നിന്ന് നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. സംശയം തോന്നി 'പാര്‍ഥ'യുമായി ബന്ധപ്പെപ്പോള്‍ പിരിവുകാര്‍ പറഞ്ഞ കാര്യം തെറ്റാണെന്ന് മനസ്സിലായി. തുടര്‍ന്ന് കണ്ണപുരം പോലീസില്‍ വിവരമറിയിച്ചു. പോലീസ് പരിശോധനയില്‍ സംഘം എത്തിയ വാഹനത്തില്‍നിന്ന് വിവിധ സംഘടനകളുടെ രശീതി ബുക്കുകള്‍ കണ്ടെത്തി. കണ്ണപുരം പോലീസ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. ഇതേ സംഘടനയുടെ പേരില്‍ നേരത്തേയും സംഭാവന പിരിച്ചതായി പാര്‍ഥ മാനേജര്‍ പറഞ്ഞു. എസ്.ഐ. രമേശനും പോലീസ് സംഘത്തിലുണ്ടായിരുന്നു.



Post Top Ad