പാഷൻ ഫ്രൂട്ട് ഗ്രാമം പദ്ധതി: വിളവെടുപ്പ് നടത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 30 October 2022

പാഷൻ ഫ്രൂട്ട് ഗ്രാമം പദ്ധതി: വിളവെടുപ്പ് നടത്തി




ജില്ലാ പഞ്ചായത്തിൻ്റെ പാഷൻ ഫ്രൂട്ട് ഗ്രാമം പദ്ധതിയുടെ ജില്ലാതല വിളവെടുപ്പ് കുറ്റ്യാട്ടൂർ പഞ്ചായത്തിലെ ചട്ടുകപ്പാറയിൽ
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജില്ലാ പഞ്ചായത്ത് പാഷൻ ഫ്രൂട്ട്  ഗ്രാമം പദ്ധതി നടപ്പാക്കിയത്. തെരഞ്ഞെടുത്ത 20 ഗ്രാമപഞ്ചായത്തുകളിലെ 200 കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പുകൾ പാഷൻ ഫ്രൂട്ട് കൃഷി ചെയ്തിട്ടുണ്ട്. പ്രാദേശിക വിപണിയിൽ വില്പന നടത്തി ബാക്കി വരുന്നവ മൂല്യവർദ്ധിത വിഭവങ്ങളാക്കി മാറ്റാനുള്ള സംരംഭങ്ങൾക്കായി ഈ വർഷം ജില്ലാ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കുറ്റ്യാട്ടൂർ പഞ്ചായത്തിൽ അഞ്ച് ജെ എൽ ജി ഗ്രൂപ്പുകളാണ് കൃഷി ചെയ്തത്. ചട്ടുകപ്പാറ വേശാല വാർഡിൽ ഭാഗ്യശ്രീ ഗ്രൂപ്പിന്റെ കൃഷിയിടത്തിൽ നടന്ന
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു, വാർഡ് അംഗം എ കെ ശശിധരൻ,  ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് സതീഷ് ബാബു, കുടുംബശ്രീ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഡോ.എം സുർജിത്ത്, കൃഷി ഓഫീസർ കെ കെ ആദർശ് , സി ഡി എസ് ചെയർപേഴ്സൺ സി ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.


 

Post Top Ad