നിധി കിട്ടുന്നതിനുള്ള നരബലിയുടെ പേരില്‍ സുഹൃത്തിനെ കൊലപ്പെടുത്തി മധ്യവയസ്‌കന്‍; അരുംകൊല മറ്റൊരാളെ നരബലി ചെയ്യാന്‍ പദ്ധതിയിടുന്നതിനിടെ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 1 October 2022

നിധി കിട്ടുന്നതിനുള്ള നരബലിയുടെ പേരില്‍ സുഹൃത്തിനെ കൊലപ്പെടുത്തി മധ്യവയസ്‌കന്‍; അരുംകൊല മറ്റൊരാളെ നരബലി ചെയ്യാന്‍ പദ്ധതിയിടുന്നതിനിടെ

 


തമിഴ്‌നാട്ടില്‍ നിധി കിട്ടുന്നതിനായി നരബലി നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കൃഷ്ണഗിരി ജില്ലയിലെ തേങ്കനിക്കോടാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബെന്നഗരം ദാസംപട്ടി സ്വദേശി മണി സുഹൃത്തായ ലക്ഷ്മണനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ലക്ഷ്മണന് 52 വയസായിരുന്നു. തന്റെ വെറ്റിലകൃഷിയിടത്തില്‍ നിന്നും നിധി ലഭിക്കാനായി നരബലി വേണമെന്ന് ധര്‍മ്മപുരിയിലെ ഒരു ആള്‍ദൈവം ലക്ഷ്മണനോട് പറഞ്ഞിരുന്നു. ഈ വിവരം ലക്ഷ്മണന്‍ മണിയോട് പറഞ്ഞു. ഇരുവരും ചേര്‍ന്ന് ഒരു സ്ത്രീയെ ഇതേ വെറ്റില കൃഷിയിടത്തില്‍ വച്ച് കൊലപ്പെടുത്താന്‍ പദ്ധതിയിടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സ്ത്രീ മണിയുടെ കൈയില്‍ കടിച്ച ശേഷം ഓടിരക്ഷപ്പെട്ടതിനെത്തുടര്‍ന്നാണ് മണി ലക്ഷ്മണനെ കൊലപ്പെടുത്തിയത്.ലക്ഷ്മണനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മണി മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. കുഴിയ്ക്ക് സമീപം വെറ്റിലയും നാരങ്ങകളും മഞ്ഞളും കുങ്കുമവും മറ്റ് പൂജാ വസ്തുക്കളും കണ്ടതോടെയാണ് കേളമംഗലം പൊലീസിന് നരബലിയെന്ന സംശയം തോന്നുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിധി ലഭിക്കാനാണ് മണി ലക്ഷ്മണനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തുന്നത്.

Post Top Ad