ലഹരി ഉപയോഗം തടയാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണം: സ്പീക്കർ എ എൻ ഷംസീർ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 1 October 2022

ലഹരി ഉപയോഗം തടയാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണം: സ്പീക്കർ എ എൻ ഷംസീർ



വർധിച്ച് വരുന്ന ലഹരി ഉപയോഗം തടയാൻ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. പയ്യാവൂർ ഗ്രാമപഞ്ചായത്തിന്റെ 'ലഹരിമുക്ത ക്യാമ്പസ് സമൂഹം' കർമ്മ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ അതിതീവ്ര പോരാട്ടം നടത്തുകയാണ്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിൽപന അനിയന്ത്രിതമായി ഉയരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ സൂക്ഷ്മതയോടെ മുൻകരുതലെടുക്കണം. ക്ലാസിലെത്തുന്ന കുട്ടികളുടെ പ്രകടമായ ഭാവ വ്യത്യാസങ്ങൾ തിരിച്ചറിയാൻ അധ്യാപകർക്ക് സാധിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചീത്തപ്പേരാകുമെന്ന് കരുതി ഇത്തരക്കാരെ മറച്ചുവെക്കുന്ന സാഹചര്യമുണ്ടെന്നും ഈ പ്രവണത ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിരന്തര പ്രക്രിയയിലൂടെ മാത്രമേ നാടിനെ ലഹരിമുക്തമാക്കാൻ സാധിക്കൂ. വിദ്യാർഥികളെ അവരുടെ അഭിരുചിക്ക് അനുസരിച്ച് കലാ-കായിക മേഖലകളിലേക്ക് തിരിച്ചുവിടണമെന്നും സ്പീക്കർ പറഞ്ഞു. പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാർഥികളെയും യുവജനങ്ങളെയും അതുവഴി സമൂഹത്തെയും ലഹരിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്  പദ്ധതി ആവിഷ്‌കരിച്ചത്. ഇതിന്റെ ഭാഗമായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ഫാൻ-ഫൈറ്റേഴ്സ് എഗൈൻസ്റ്റ് നാർക്കോട്ടിസം എന്ന സംഘടന രൂപീകരിക്കും. സ്‌കൂളുകൾ, ക്യാമ്പസുകൾ, വീടുകൾ, പൊതുയിടങ്ങൾ എന്നിങ്ങനെ നാല് തലങ്ങളിലാണ് സംഘടന പ്രവർത്തിക്കുക. നാർക്കോട്ടിക് സെൽ, പൊലീസ്, എക്സൈസ്, സൈക്യാട്രി വിഭാഗം ഡോക്ടർമാർ, ജനപ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട സമിതികളുടെ നിയന്ത്രണത്തിലാണ് ദീർഘകാല അടിസ്ഥാനത്തിലുള്ള സംഘടനയുടെ പ്രവർത്തനം.
പൈസക്കരി സെന്റ് മേരീസ് സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അഡ്വ. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സാജു സേവ്യർ, വൈസ് പ്രസിഡണ്ട് പ്രീത സുരേഷ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം പി ആർ രാഘവൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീന ജോൺ, ആനീസ് ജോസഫ്, കെ മോഹനൻ മാസ്റ്റർ, അംഗം ടെൻസൺ ജോർജ്, തളിപ്പറമ്പ് ഡിവൈഎസ്പി എം പി വിനോദ്, എക്സൈസ് ഇൻസ്പെക്ടർ കെ അരുൺകുമാർ, ദേവമാത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ റവ ഫാ. നോബിൾ ഓണംകുളം, പയ്യാവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി എം ജോഷി, ദേവമാത കോളേജ് പ്രിൻസിപ്പൽ എം ജെ മാത്യു, സെന്റ് മേരീസ് യു പി സ്‌കൂൾ പ്രധാനാധ്യാപകൻ സോജൻ ജോർജ് എന്നിവർ പങ്കെടുത്തു.

Post Top Ad