മലയോരത്തിന്റെ നെല്ലറയാകാൻ ചെങ്ങളായി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Tuesday, 11 October 2022

മലയോരത്തിന്റെ നെല്ലറയാകാൻ ചെങ്ങളായിസമഗ്രമായ കാർഷികവികസനത്തിനുള്ള തയ്യാറെടുപ്പിലാണ് ചെങ്ങളായി ഗ്രാമപഞ്ചായത്ത്.  ചെങ്ങളായി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, കെവികെ കണ്ണൂർ, തൊഴിലുറപ്പ് വിഭാഗം, കാർഷിക കർമ്മസേന, പാശേഖരസമിതികൾ, കുടുംബശ്രീ,  ഐ ടി ഐ കുറുമാത്തൂർ എന്നിങ്ങനെ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും ഒന്നിച്ച് കൈകോർക്കുകയാണ്ചങ്ങളായിയിൽ.വിവിധങ്ങളായ സെമിനാറുകൾ, കാർഷികചർച്ചാക്ലാസ്സുകൾ, പ്രദർശനങ്ങൾ, മുതിർന്ന കർഷകരുടെ അഭിപ്രായ രൂപീകരണം, കാർഷികമേഖലയിലെ ശാസ്ത്രജ്ഞരുടെ വിവിധങ്ങളായ ഇടപെടൽ എന്നിവയെല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ തീരുമാനിക്കുന്നത്.   കെ വി കെ യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന നിക്ര പദ്ധതി പ്രവർത്തനങ്ങൾക്ക് ഏകീകരണം നൽകി.  കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതി കാർഷികമേഖലയിൽ നിന്നും വിട്ടു നിൽക്കുന്ന വിവിധ വിഭാഗങ്ങളെ വീണ്ടും കൃഷിയിലേക്ക് തിരിച്ചുകൊണ്ടു വന്നു രണ്ടാവിള നെൽകൃഷിയിൽ  ഒരു വ്യാഴവട്ടക്കാലമായി തരിശു കിടക്കുന്ന കുണ്ടംകൈ പാടശേഖരത്തിലെ വയലുകൾ ഉൾപ്പെടെ 50 ഏക്കറോളം വയലുകളാണ് ഒന്നാംഘട്ടം നെൽകൃഷി ആരംഭിക്കുന്നത്.   പൂർണ്ണമായും യന്ത്രവൽക്കരണത്തിലൂടെ നെൽകൃഷി ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.  12.10.2022 ന് രാവിലെ 10 മണിക്ക് ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വി പി മോഹനന്റെ അധ്യക്ഷതയിൽ  തളിപ്പറമ്പ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി എം കൃഷ്ണൻ ഞാറ് നടീൽ ഉൽസവം ഉദ്ഘാടനം ചെയ്യും.

Post Top Ad