പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രത്തിൽ നവീകരിച്ച സരസ്വതി മണ്ഡപം, ആറാട്ടുകുളം ഉദ്ഘാടനം നാലിന് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 

/>
We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Saturday, 1 October 2022

പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രത്തിൽ നവീകരിച്ച സരസ്വതി മണ്ഡപം, ആറാട്ടുകുളം ഉദ്ഘാടനം നാലിന്


തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിന്റെയും ആറാട്ടുകുളത്തിന്റെയും ഉദ്ഘാടനം ഒക്ടോബർ നാലിന് രാവിലെ 10ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് നിർവഹിക്കും. ടൂറിസം വകുപ്പ് രണ്ടര കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി പൂർത്തിയാക്കിയതെന്ന് കെവി സുമേഷ് എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആരാധനാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി വിനോദ സഞ്ചാര സാധ്യതകൾ മെച്ചപ്പെടുത്തുന്നതാണ് തീർഥാടക ടൂറിസം പദ്ധതിയെന്ന് എംഎൽഎ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിൽ സരസ്വതി മണ്ഡപം ഉൾപ്പടെ തീർഥാടക വിനോദ കേന്ദ്രം പൂർത്തീകരിച്ചത്. വിജയദശമി ദിനത്തിൽ ഉൾപ്പെടെ പ്രതിവർഷം ഇരുപതിനായിരത്തോളം കുട്ടികളാണ് ഇവിടെ ആദ്യാക്ഷരം കുറിക്കാനെത്തുന്നത്. വർഷത്തിൽ എല്ലാ ദിവസവും എഴുത്തിനിരുത്തുന്ന ഈ ക്ഷേത്രത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പുറത്തുനിന്നുമായി നിരവധി പേർ എത്തുന്നുണ്ട്. ക്ഷേത്രത്തിൽ തീർഥാടന ടൂറിസം പദ്ധതി നടപ്പിലാക്കാനായി 2021 ആഗസ്റ്റ് 11ന് എംഎൽഎ നിയമസഭാ സബ്മിഷൻ അവതരിപ്പിച്ചിരുന്നു. തുടർന്ന് വിനോദ സഞ്ചാരവകുപ്പ് പദ്ധതി തയ്യാറാക്കി. ഫണ്ട് അനുവദിച്ച് ഒരു വർഷത്തിനകം തന്നെ ക്ഷേത്രത്തിൽ നവീകരണ പ്രവൃത്തി പൂർത്തിയായി. കണ്ണൂർ പിആർഡി ചേംബറിൽ ചേർന്ന വാർത്താസമ്മേളനത്തിൽ എക്‌സിക്യൂട്ടീവ് ഓഫീസർ പി മോഹനചന്ദ്രൻ, ഭക്തസേവ സമിതി പ്രസിഡണ്ട് ഇ സേതുമാധവൻ, ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർമാരായ കെസി ശ്രീനിവാസൻ, പി കെ സൂരജ് എന്നിവരും പങ്കെടുത്തു.Post Top Ad