ഒരുക്കങ്ങൾ പൂർത്തിയായി; ഇരിട്ടി ഉപജില്ല ശാസ്ത്രോത്സവം നാളെ മുതൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 

/>
We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Wednesday, 12 October 2022

ഒരുക്കങ്ങൾ പൂർത്തിയായി; ഇരിട്ടി ഉപജില്ല ശാസ്ത്രോത്സവം നാളെ മുതൽ


ഇരിട്ടി: ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവം ഒക്ടോ: 14, 15 തിയ്യതികളിൽ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ, കീഴൂർ വാഴുന്ന വേഴ്സ് യു പി സ്ക്കൂൾ എന്നിവിടങ്ങളിലായി നടക്കും.

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളാണ് പ്രധാന വേദിയൊരുക്കി ആതിഥ്യം വഹിക്കുന്നത്

കേരളത്തിലെ ഏറ്റവും വലിയ ഉപജില്ലയിലെ 114 ഓളം വിദ്യാലയങ്ങളിൽ നിന്നായി എൽ പി മുതൽ, എച്ച് എസ് എസ് വരെയുള്ള വിഭാഗങ്ങളിലായി മൂവായിരത്തഞ്ഞൂറോളം വിദ്യാർത്ഥികൾ രണ്ടു ദിവസങ്ങളിലായുള്ള വിവിധ മേളകളിലായി പങ്കെടുക്കും. 

ശാസ്ത്രമേള നാളെ രാവിലെ 9.30ന് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഇരിട്ടി നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അധ്യക്ഷനാകും. ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ജി.ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തും. കൊവിഡ് കാല പ്രതിസന്ധികൾക്കു ശേഷം നടക്കുന്നഎറ്റവും വലിയ ശാസ്ത്രമേള കുറ്റമറ്റ രീതിയിൽ നടത്തുന്നതിനും മികവിൻ്റെ മേളയാക്കി മാറ്റുന്നതിനുമായി  . പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, മാനേജ്മെൻ്റ് വിവിധ സന്നദ്ധ സംഘടനകൾ, അധ്യാപകർ എന്നിവരുൾപ്പെടുന്ന നേതൃത്വത്തിൽജനകീയ പങ്കാളിത്തത്തോടെയുള്ള സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

ഇതിൻ്റെ ഭാഗമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രധാന വേദിയൊരുങ്ങുന്ന ശാസ്ത്രമേളയുടെ വിജയത്തിനായുള്ള  പൂർവ വിദ്യാർത്ഥികളുടെ പങ്കാളിത്തവും സഹകരണവും

ഇരിട്ടി ഉപജില്ല ശാസ്ത്രമേളയുടെ  ചരിത്രത്തിലെ മാതൃകാപരമായ കൂട്ടായ്മയുടെ വിജയമാതൃകയാവുകയാണ്. 

ഏറെക്കാലങ്ങൾക്കു ശേഷം ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ശാസ്ത്രമേളയുടെ വിജയത്തിനായി  പൂർവ്വ വിദ്യാർത്ഥി - സന്നദ്ധ സംഘടനകളും രക്ഷിതാക്കളും അധ്യാപകരും, മാനേജ്മെൻ്റും ഉൾപ്പെടുന്ന ജനകീയ കൂട്ടായ്മകളുടെ നേതൃത്യത്തിൽ ചിട്ടയായ സംഘാടന പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.

Post Top Ad