കോൺഫഡറേഷൻ ഓഫ് ഓൾ കേരള കാറ്റേഴ്സ് സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 11 October 2022

കോൺഫഡറേഷൻ ഓഫ് ഓൾ കേരള കാറ്റേഴ്സ് സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു


കണ്ണൂർ: കോൺഫഡറേഷൻ ഓഫ് ഓൾ കേരള കാറ്റേഴ്സ് സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു.

സി എ കെ സി സ്റ്റേജ് ജനറൽ സെക്രട്ടറി പോൾ ചിതലൻ സ്വാഗതം പറഞ്ഞ ചടങ്ങിന് സി എ കെ സി സ്റ്റേറ്റ് പ്രസിഡണ്ട് അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് തേവർക്കാവിൽ ഉദ്ഘാടനം ചെയ്തു. കെ വി സുമേഷ് എംഎൽഎ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. ഉത്തര മേഖല ഫുഡ് സേഫ്റ്റി ഡെപ്യൂട്ടി കമ്മീഷണർ അലക്സ് കെ ഐസക് സാന്നിധ്യം വഹിച്ചു. സി എ കെ സി രക്ഷാധികാരി സൂരജ് ഗഫൂർ, മലപ്പുറം ജില്ലാ പ്രസിഡണ്ട് ശാഹുൽ ഹമീദ് ആശംസ പറഞ്ഞു. എറണാകുളം ജില്ലാ സെക്രട്ടറി എൽദോസ് പ്രമേയ അവതരണം നടത്തി. സംസ്ഥാന ട്രഷറർ എം ആർ റഷീദ് നന്ദി പറഞ്ഞു.


തുടർന്ന് സംസ്ഥാന ജനറൽ അസംബ്ലിയിൽ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സിമി സത്യപ്രതിജ്ഞ  ചെയ്തു.  സി.ഐ.കെ.സി സ്റ്റേറ്റ് സെക്രട്ടറി പ്രസന്നകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിന് സി ഐ കെ സി സ്റ്റേറ്റ് പ്രസിഡണ്ട് അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. സി എ കെ സി സംസ്ഥാന ജനറൽ സെക്രട്ടറി പോൾ ചിതലൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ എം ആർ റഷീദ് കണക്ക് അവതരണം നടത്തി. സംസ്ഥാന രക്ഷാധികാരി സി പി ലത്തീഫ് സംഘടനാ കാര്യങ്ങൾ വിശദീകരണം ചെയ്തു. കണ്ണൂർ ജില്ലാ വർക്കിംഗ് സെക്രട്ടറി രാജേഷ് നന്ദി പറഞ്ഞു. തുടർന്ന് സംസ്ഥാന കൗൺസിൽ തെരഞ്ഞെടുപ്പും പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടത്തി. ഫാമിലി പ്രോഗ്രാമും ഇന്റർനാഷണൽ മ്യൂസിക് ഫ്യൂഷനും സംഘടിപ്പിച്ചു.

  

തുടർന്നുള്ള  പൊതുസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി, സ്വാഗതസംഘം ജനറൽ കൺവീനർ സാജു വാകാനിപ്പുഴ സ്വാഗതവും രക്ഷാധികാരി സ്വാഗതസംഘം ചെയർമാൻ സി പി ലത്തീഫ് അധ്യക്ഷതയും വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് മോഹനൻ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് സജീവ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിനോയ് കുര്യൻ, കണ്ണൂർ ഫുഡ് ആൻഡ് സേഫ്റ്റി, അസിസ്റ്റന്റ് കമ്മീഷണർ മുസ്തഫ പാമ്പുരുത്തി,വ്യാപാരി വ്യവസായ ഏകോപന സമിതി ജനറൽ സെക്രട്ടറി ദേവസ്യമേച്ചേരി, വി ബാലൻ, രഞ്ജിത്ത് എം കെ, ബുപേഷ് കെ.എൻ, വി.ഹനീഫ്, നിഷാൻ ഇലക്ട്രോണിക്‌സ് മൊയ്തു ബിസിനസ് എക്സലൻസ് അവാർഡ് നൽകി. ദാമോദര  പൊതുവാൾ പയ്യന്നൂരിന് പാചക രത്നം അവാർഡ് നൽകി. സൂരജ് ഗഫൂർ, അബ്ദുറഹീം, പോൾ ചിതലൻ, എം.ആർ.റഷീദ്, അനിൽ സുകുമാർ, ഇബ്രാഹിം കുട്ടി, പ്രസന്നകുമാർ, എന്നി സംസ്ഥാന നേതാക്കളെ ആദരവ് നൽകി.  നാലകത്ത് ഷാസു നന്ദി പറഞ്ഞു.



Post Top Ad