കൊല്ലത്ത് കാർ ഡ്രൈവർക്ക് ഹെൽമറ്റ് ധരിക്കാത്തതിന് പിഴ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 28 October 2022

കൊല്ലത്ത് കാർ ഡ്രൈവർക്ക് ഹെൽമറ്റ് ധരിക്കാത്തതിന് പിഴ


 കൊല്ലത്ത് കാർ ഡ്രൈവർക്ക് ഹെൽമറ്റ് ധരിക്കാത്തതിന് പിഴ അടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ച് ട്രാഫിക് പൊലീസ്. ചടയമംഗലം കൂരിയോട് സ്വദേശി സജീവ് കുമാറിനാണ് നോട്ടീസ് ലഭിച്ചത്. കഴിഞ്ഞ മെയ് മാസം ഹെൽമെറ്റ്‌ ധരിക്കാതെ വാഹനം ഓടിച്ചെന്നു കാട്ടിയാണ് ട്രാഫിക് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. സജീവ് കുമാറിന്റെ KL 24 M 3474 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് കാറിന്റെ പേരിലാണ് നോട്ടീസ് വന്നത്. കഴിഞ്ഞ മെയ് മാസം ഈ നമ്പറിലുള്ള വാഹനം ഓടിച്ചപ്പോൾ ഹെൽമെറ്റ്‌ വച്ചില്ലെന്ന് കാട്ടി 500 രൂപ പിഴ അടയ്ക്കണമെന്നാണ് നോട്ടീസിലെ നിർദേശം.സജീവിന് സ്വന്തമായി ഇരുചക്രവാഹനം ഇല്ല. ബൈക്ക് ഓടിക്കാനും അറിയില്ല. കടയ്ക്കൽ കിളിമാനൂർ റൂട്ടിൽ യാത്ര ചെയ്യുന്നതിനിടെ നിയമലംഘനം കണ്ടെത്തി എന്നാണ് നോട്ടീസിൽ പറയുന്നത്. അതേസമയം അമളി മനസിലാക്കിയ ട്രാഫിക് പൊലീസ് വിശദീകരണവുമായെത്തി. ടൈപ്പിംഗിൽ തെറ്റു പറ്റിയതാകാമെന്നും കാറിൽ സീറ്റ് ബെൽറ്റ് ഇടാത്തതിനാണ് സജീവിന് നോട്ടീസ് അയച്ചതെന്നുമാണ് ട്രാഫിക് പൊലീസിന്റെ മറുപടി.

Post Top Ad