തീരദേശ ഹൈവേ അലൈൻമെന്റിൽ ധാരണ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 1 October 2022

തീരദേശ ഹൈവേ അലൈൻമെന്റിൽ ധാരണ

 



തീരദേശ ഹൈവേയുടെ വൈപ്പിൻ മേഖലയിലെ അലൈൻമെന്റ് സംബന്ധിച്ച്  സംശയങ്ങൾ തീർക്കുന്നതിനും ധാരണയുണ്ടാക്കുന്നതിനും കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയ്ക്കൊപ്പം കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) സംഘം നിശ്ചിത പ്രദേശങ്ങൾ സന്ദർശിച്ചു. ധാരണ പ്രകാരമുള്ള അലൈൻമെന്റ് ഉടൻ അംഗീകാരത്തിനു സമർപ്പിക്കും. 

കാളമുക്ക് എൽഎൻജി ജംഗ്ഷൻ, മുനമ്പം പാലം എന്നിവിടങ്ങളിലെ അപ്രോച്ച് റോഡിനു പുതിയ സർവേ പ്രകാരമുള്ള അലൈൻമെന്റ് തന്നെ നിർദ്ദേശിക്കുമെന്ന് കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിയാലോചനക്കുശേഷം കെ.എൻ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. തീരദേശ ഹൈവേയ്ക്ക് 40 കിലോമീറ്റർ വേഗതയാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ എൽഎൻജി ജംഗ്ഷൻ, മുനമ്പം പാലം അപ്രോച്ച് റോഡുകൾക്ക് പഴയ സർവ്വേ അനുസരിച്ചുള്ള അലൈൻമെന്റ് അവലംബിച്ചാൽ 20 കിലോമീറ്റർ വേഗത മാത്രമെ ലഭ്യമാകൂ. അതുകൊണ്ടാണ് പുതിയ സർവേ പ്രകാരമുള്ള അലൈൻമെന്റ് അനിവാര്യമാകുന്നതെന്ന് എംഎൽഎ വിശദീകരിച്ചു. 

അതിവേഗമാണ് തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്. ഹൈവേ വരുന്നത് മൂലം  വസ്തുവകകൾ നഷ്ടമാകുന്ന വർക്ക് സമഗ്ര പുനരധിവാസ പദ്ധതിയും മികച്ച നഷ്ടപരിഹാരവും സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു.

എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു പരമേശ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എം ശിൽപ എന്നിവർ കെ.ആർ.എഫ്.ബി സംഘത്തിലുണ്ടായിരുന്നു.



Post Top Ad