ഗോളടിച്ച് കാട്ടാനകൾ ഗോൾ പോസ്റ്റ് തകർത്തു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 28 October 2022

ഗോളടിച്ച് കാട്ടാനകൾ ഗോൾ പോസ്റ്റ് തകർത്തു.


ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ കളിസ്ഥലത്തും പരിസര പ്രദേശത്തും നിന്നുള്ള ദൃശ്യങ്ങളാണിത് കഴിഞ്ഞ ദിവസം രാത്രി കാട്ടാനകൾ ഈ കളി സ്ഥലത്ത് എത്തിയെന്നതിന് തെളിവുകൾ ബാക്കി വെച്ചാണ് പകൽ സമയത്ത് അവർ മടങ്ങിയത് കുട്ടിയാനകൾക്കൊപ്പം വന്ന് ഫുട്ബോളും തലപ്പന്തും കളിച്ചതിന് തെളിവ് ഉണ്ട് കളി മടുത്തപ്പോൾ ആറളം ഫാം സ്ക്കൂളിലെ കുട്ടികൾ കളിക്കുന്ന ഗ്രൗണ്ടിലെ ഗോൾപോസ്റ്റും തകർത്താണ് ആനകൾ മടങ്ങിയത്. ആറളം ഫാം സ്കൂൾ പരിസരത്ത് ദിവസങ്ങളായി കാട്ടാനക്കൂട്ടങ്ങൾ ഭീതി പരത്തുകയാ രാത്രികാലങ്ങളിൽ സ്കൂൾ പരിസരത്ത് റോഡിൽ തമ്പടിക്കുന്ന കാട്ടാനകൾ വാഹന യാത്രക്കാരെ ഭീതിയാലാഴ്ത്തുകയാണ്. സ്ക്കൂൾ പരിസരത്ത് നാശം വിതക്കുന്നത് നിത്യ സംഭവമായിമാറി. സ്ക്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച ഷട്ടിൽ കോർട്ടും കാട്ടാനകൾ തകർത്തിട്ടുണ്ട്. കാട്ടാനകൾ നാശം വിതയ്ക്കുമ്പോൾ അധികാരികൾ മൗനം പാലിക്കുന്നതായി ആരോപണം ഉയരുന്നുണ്ട് ഇനിയും ഒരു അപകടം കൂടി താങ്ങാൻ ആറളത്തുകാർക്ക് ആകില്ലയെന്നും ഇവർ പറയാതെ പറയുന്നു.

 റിപ്പോർട്ട്: കെ.ബി. ഉത്തമൻ

Post Top Ad