ഏരുവേശ്ശി പി.എച്ച്.സി സായാഹ്ന ഒ.പിക്ക് തുടക്കമായി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 

/>
We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Thursday, 13 October 2022

ഏരുവേശ്ശി പി.എച്ച്.സി സായാഹ്ന ഒ.പിക്ക് തുടക്കമായി


ഏരുവേശ്ശി ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏരുവേശ്ശി പ്രാഥമികാരോഗ്യ കേന്ദ്രം ഫാമിലി ഹെൽത്ത് സെന്റർ ആക്കി ഉയർത്തുന്നതിന്റെ ഭാഗമായി പി.എച്ച്.സി. യിൽ സായാഹ്ന ഒ.പി. ആരംഭിച്ചു. ഏരുവേശ്ശി പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. അജു. ടി. തോമസ് സ്വാഗതം  ചടങ്ങിന് ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. അഡ്വ. സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് മെമ്പർ എൻ.പി. ശ്രീധരൻ, എരുവേശ്ശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മധു തൊട്ടിയിൽ, ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മിനി ഷൈബി, ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷൈല ജോയി, ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മോഹനൻ മുത്തേടൻ,  ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് കുടിയാൻമല ഡിവിഷൻ മെമ്പർ സോജൻ കാരാമയിൽ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പയ്യാവൂർ ഡിവിഷൻ മെമ്പർ ജെയിംസ് തുരുത്തേൽ, ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് മെമ്പർ കമലാക്ഷി, കോൺഗ്രസ് പ്രതിനിധി ജോസ് പരത്തനാൽ, സി.പി.എം പ്രതിനിധി ദിലീപ് കുമാർ, ബി.ജെ.പി പ്രതിനിധി അജി കരിയിൽ, ഏരുവേശ്ശി പി.എച്ച്.സി എച്ച്.എം.സി. മെമ്പർ ഗംഗാധരൻ കായ്ക്കൽ, ഏരുവേശ്ശി പി.എച്ച്.സി എച്ച്.എം.സി. മെമ്പർ സുധീഷ്, ഏരുവേശ്ശി പി.എച്ച്.സി എച്ച്.എം.സി. മെമ്പർ ജോസ് മേമടം എന്നിവർ ആശംസ പറഞ്ഞു. ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോസഫ് നന്ദി പറഞ്ഞു.

Post Top Ad