സ്വര്‍ണ്ണക്കടത്ത് കേസ്; സംസ്ഥാന സര്‍ക്കാരിനെതിരെ ഹർജിയുമായി എം.ശിവശങ്കര്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 27 October 2022

സ്വര്‍ണ്ണക്കടത്ത് കേസ്; സംസ്ഥാന സര്‍ക്കാരിനെതിരെ ഹർജിയുമായി എം.ശിവശങ്കര്‍

 


സ്വര്‍ണ്ണക്കടത്ത് കേസിൽ സംസ്ഥാന സര്‍ക്കാരിനെതിരെ എം.ശിവശങ്കര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണമെന്ന് ആവശ്യം. 2020 ജൂലൈ 17 മുതൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത ഉത്തരവിനെതിരെയാണ് ഹര്‍ജി.താന്‍ 2020 ജൂലൈ 7-ന് അവധിക്ക് അപേക്ഷിച്ചതാണെന്നും ഒരു വർഷത്തേക്ക് അവധിയിൽ പോകാൻ സർക്കാർ അനുവദിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ അവധി റദ്ദാക്കി സര്‍ക്കാര്‍ തന്നെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.നേരത്തെ അനുവദിച്ച അവധി റദ്ദാക്കിയതിനു പിന്നിലും തന്നെ സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലും ബാഹ്യമായ ഇടപെടലും രാഷ്ട്രീയ കാരണങ്ങളുമാണ് ഉണ്ടായത്. മാധ്യമങ്ങളുടെ കോലാഹലങ്ങളെ തൃപ്തിപ്പെടുത്താൻ നിരപരാധിയായ തന്നെ സസ്‌പെൻഡ് ചെയ്യാന്‍ സർക്കാര്‍ നിർബന്ധിതരായെന്നും ഹർജിയിൽ എം.ശിവശങ്കർ ആരോപിക്കുന്നു.

Post Top Ad