പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ ബന്ധുക്കളായ യുവാക്കൾ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മർദ്ദിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 31 October 2022

പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ ബന്ധുക്കളായ യുവാക്കൾ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മർദ്ദിച്ചു


 പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ ബന്ധുക്കളായ യുവാക്കൾ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മർദ്ദിച്ചു. കോഴിക്കോട് കൂറ്റിക്കാട്ടൂർ സ്വദേശി ഇർഷാദ് ആരിഫിനാണ് മർദനമേറ്റത്. ഇയാൾക്കെതിരെ പോക്‌സോ ചുമത്തി പൊലീസ് കേസ് എടുത്തു. ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ച് പേരും അറസ്റ്റിലായി. ഇന്നലെ രാത്രി പത്തരയോടെയാണ് നാടകീയ സംഭവങ്ങൾ നടന്നത്. വീട്ടിൽ കയറി മർദ്ദിച്ച് അവശനാക്കിയശേഷം ഇർഷാദിനെ നാലംഗ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. അർധരാത്രിയോടെ കൊടുവള്ളി പടനിലത്തെ ബോട്ടാണിക്കൽ ഗാർഡനിലെത്തിച്ച് അതിക്രൂരമായി മർദ്ദിച്ചു. നാലംഗ സംഘത്തെ സഹായിക്കാൻ മറ്റൊരാളുമെത്തി. ബഹളം കേട്ട പ്രദേശവാസികൾ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി അഞ്ചംഗ സംഘത്തെയും ഇർഷാദിനെയും കസ്റ്റഡിയിലെടുത്തു. മൂന്ന് സ്‌കൂട്ടറുകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ഓഗ്സ്റ്റ് മാസം ഇർഷാദ് പതിനഞ്ചുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പെൺക്കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇർഷാദിനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു.വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ച് തട്ടിക്കൊണ്ടുപോയതിന് പെൺക്കുട്ടിയുടെ ബന്ധുക്കളായ അഞ്ചംഗ സംഘത്തെയും അറസ്റ്റ് ചെയ്തു.


Post Top Ad