വിദ്യാർത്ഥികളുടെ യാത്രാദുരിതം: പൊലിസ് നിരീക്ഷണം ശക്തമാക്കണം: പി.ടി.എ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Monday, 3 October 2022

വിദ്യാർത്ഥികളുടെ യാത്രാദുരിതം: പൊലിസ് നിരീക്ഷണം ശക്തമാക്കണം: പി.ടി.എ


ഇരിട്ടി: ഇരിട്ടി പുതിയ ബസ് സ്റ്റാൻ്റ്, പയഞ്ചേരിമുക്ക്, കീഴൂർ എന്നിവിടങ്ങളിൽ ചില സ്വകാര്യ ബസ് ജീവനക്കാരുടെ സമീപനം മൂലം വിദ്യാർത്ഥികൾ നേരിടുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളിൽ പൊലിസ് നിരീക്ഷണവും കരുതലും ശക്തമാക്കണമെന്ന് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ  പി.ടി.എ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഭൂരിഭാഗം ജീവനക്കാരും മാന്യമായ രീതിയിൽ വിദ്യാർത്ഥികളോട് ഇടപെടുമ്പോൾ ചില ജീവനക്കാർ മാത്രമാണ് വിദ്യാർത്ഥികളോട് വിവേചനം കാണിക്കുന്നത്. ഇതു കാരണം വിദ്യാർത്ഥികൾ നേരിടുന്ന പ്രയാസം പരിഹരിക്കാൻ അടിയന്തിരമായും ബന്ധപ്പെട്ടവർ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇരിട്ടി നഗരസഭ കൗൺസിലർ കെ. നന്ദനൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് കെ.പി.രാമകൃഷ്ണൻ അധ്യക്ഷനായി നടത്തി.പ്രിൻസിപ്പാൾ കെ. ഇ.ശ്രീജ വാർഷിക റിപ്പോർട്ടും വരവ് - ചിലവ് കണക്കും അവതരിപ്പിച്ചു.പ്രധാനാധ്യാപകൻ എം.ബാബു മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ അംഗീകാരം നേടിയ അധ്യാപകരായ മേഘ്നറാം, കെ.അപർണ്ണ ,എം.പ്രദീപൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പി.ടി.എ.വൈസ് പ്രസിഡണ്ട് ആർ.കെ.ഷൈജു, എം പിടിഎ വൈസ് പ്രസിഡണ്ട് എം.സുനിത, സീനിയർ അധ്യാപിക ഷൈനി യോഹന്നാൻ, അധ്യാപകരായ പി.വി.ശശീന്ദ്രൻ , കെ.വി.സുജേഷ് ബാബു എന്നിവർ സംസാരിച്ചു.

പുതിയ പിടിഎ ഭാരവാഹികളായി

സന്തോഷ് കോയിറ്റി (പ്രസിഡണ്ട്), ആർ.കെ.ഷൈജു (വൈസ് പ്രസിഡണ്ട്), ആർ.കെ.മിനി (എം പിടിഎ പ്രസിഡണ്ട്), എം.സുനിത (എം പിടിഎ വൈസ്.പ്രസിഡണ്ട്), എന്നിവരെ തെരഞ്ഞെടുത്തു.

Post Top Ad