ശ്രീകണ്ഠാപുരം: മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഭാഗമായുള്ള
കൺവെൻഷനുകൾക്കു ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിൽ തുടക്കമായി. മുനിസിപ്പൽ തല മെമ്പർഷിപ്പ് ക്യാമ്പയിൻ ശ്രീകണ്ഠാപുരം സിഎച്ച് സൗധത്തിൽ പിടിഎ കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
എൻ പി സിദ്ദീഖ് അധ്യക്ഷത വഹിച്ചു. മൂസാൻ കുട്ടി തേർളായി,യു പി അബ്ദുറഹ്മാൻ,
എൻ പി റഷീദ് മാസ്റ്റർ, വി പി അബ്ദുൽ ഖാദർ പ്രസംഗിച്ചു. ശാഖാ തല കൺവെൻഷനുകളും തുടക്കമായി. ശ്രീകണ്ഠാപുരം ശാഖാ കൺവെൻഷൻ കെ സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. കെ പി മൊയ്തീൻകുട്ടി ഹാജി
അധ്യക്ഷത വഹിച്ചു.
ഡോക്ടർ പി ടി എ കബീർ,
ഒ വി ഹുസൈൻ, വികെ നജീബ്, പി നൂറുദ്ദീൻ, സി സബൂർ പ്രസംഗിച്ചു. പഴയങ്ങാടി ശാഖ കൺവെൻഷൻ എൻ പി റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിപി മൂസാൻ
അധ്യക്ഷതവഹിച്ചു. കെ എം ഹംസ, കെപി ശറഫുദ്ദീൻ, കെ പി മൊയ്തീൻകുട്ടി ഹാജി എപി മർസൂഖ്, ഒ പി ഹുസൈൻ സംസാരിച്ചു. പഴയങ്ങാടി ശാഖാ സമ്മേളനം ഡിസംബർ രണ്ടിനും ശ്രീകണ്ഠാപുരം ശാഖാ സമ്മേളനം ഡിസംബർ നാലിനും ശ്രീകണ്ഠപുരം മുൻസിപ്പൽ സമ്മേളനം ഡിസംബർ 18നും നടത്താൻ തീരുമാനിച്ചു.