സ്ത്രീ തെയ്യം കെട്ടിയാടുന്ന കേരളത്തിലെ ഒരേഒരു കാവാണ് മാട്ടൂൽ പഞ്ചായത്തിലെ തെക്കുമ്പാട് കൂലോം (തായക്കാവ്). - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Thursday, 13 October 2022

സ്ത്രീ തെയ്യം കെട്ടിയാടുന്ന കേരളത്തിലെ ഒരേഒരു കാവാണ് മാട്ടൂൽ പഞ്ചായത്തിലെ തെക്കുമ്പാട് കൂലോം (തായക്കാവ്).

 .


  വിശ്വപ്രസിദ്ധമായ ഈ തെയ്യo ദേവകൂത്ത്‌ ഈ വരുന്ന ഡിസംബർ 19 മുതൽ 24വരെ നടത്തപെടുന്ന വിവരം സന്തോഷപൂർവം അറിയിക്കട്ടെ ...  കണ്ണൂർ ജില്ലയിലെ മാട്ടുൽ പഞ്ചായത്തിലെ തെക്കുമ്പാട് ദ്വീപിലാണ് ഈ ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്. ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നിന്ന് ഏകദേശം 2 കി. മീ പടിഞ്ഞാറായി ആയിരംതെങ്ങ് എന്ന സ്ഥലത്തിനു സമീപത്താണ് പ്രകൃതി രമണീയമായ തെക്കുമ്പാട് ദ്വീപ് സ്ഥിതിചെയ്യുന്നത്. തെക്കുമ്പാട് ദ്വീപിന്‍റെ തെക്കേ അറ്റത്ത് 18 ഏക്കർ വനത്തിനുള്ളിലാണ് തായക്കാവ് സ്ഥിതിചെയ്യുന്നത്. കോലത്തിരി രാജാക്കൻമാരുടെ കുലദേവതയായ മാടായിക്കാവിലമ്മയുടെ ചൈതന്യസങ്കൽപ്പത്തിലാണ് ഇവിടുത്തെ ആരാധനാസമ്പ്രദായം. ഘോരവനാന്തരത്തിനുള്ളിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ശ്രീകോവിലും കിണറും കുളവുമെല്ലാം ഭക്തി നിർഭരമായ കാഴ്ചയാണ്. പൂർവ്വിക കാലത്ത് തെക്കുമ്പാട് ദ്വീപിന്‍റെ അധീനതക്കായി പടനയിച്ച കോലത്തിരിയുടെ പടയാളികൾ വളപട്ടണം കോട്ടയിൽ നിന്ന് പുഴ വഴി വന്ന് തെക്കുമ്പാട് വനത്തിൽ താവളമുറപ്പിച്ച് ഈ ദ്വീപ് കൈവശപ്പെടുത്തിയതായും ചരിത്രമുണ്ട്. അന്ന് വനത്തിൽ വച്ച് ആരാധന നടത്തിയ സ്ഥലത്താണ് പിൽക്കാലത്ത് പ്രസിദ്ധമായ കോലസ്വരൂപത്തിങ്കൽ തായയുടെ കാവ് ഉയർന്നുവന്നത്.  ദേവലോകത്ത് നിന്ന് സുന്ദരിയായ യുവതി ഒരിക്കല്‍ തന്റെ തോഴിമാരുമൊത്ത് വളരെ വിശേഷപ്പെട്ട പൂക്കള്‍ പറിക്കുന്നതിനായിട്ടാണ് ഈ ചെറുദ്വീപില്‍ എത്തിയത്. പൂക്കള്‍ പറിക്കുന്നതിനിടയില്‍ യുവതി കാട്ടില്‍ ഒറ്റപ്പെടുകയും മറ്റുള്ളവര്‍ യുവതിയെ തിരഞ്ഞുവെങ്കിലും കാണാതിരിക്കുകയും ചെയ്ത അവസ്ഥയില്‍ യുവതി, നാരദനെ മനസ്സില്‍ ധ്യാനിക്കുകയും, നാരദന്‍ പ്രത്യക്ഷപ്പെട്ടു യുവതിയെ തായക്കാവിലെക്കും അവിടുന്നു കൂലോം ഭാഗത്തേക്കും കൊണ്ട് പോയി. അവിടെ തെങ്ങിന്റെ ഓല കൊണ്ടൊരു താല്ക്കാലിക പുര പണിയുകയും, അവിടെ നിന്ന് യുവതി വസ്ത്രം മാറുകയും, ചങ്ങാടത്തിൽ തെക്കുമ്പാട് നദി കടന്നു ആയിരം തെങ്ങു വള്ളുവന്‍ കടവില്‍ എത്തുകയും അവിടെ നിന്ന് സ്വർഗ്ഗത്തിലേക്ക് തിരിച്ചു പോവുകയും ചെയ്തുവെന്നതാണ് ദേവക്കൂത്ത് തെയ്യത്തിന്റെ ഐതിഹ്യം.  ആയിരം തെങ്ങു വള്ളുവന്‍ കടവില്‍ നിന്ന് ഒരു മരം കൊണ്ടുണ്ടാക്കിയ വള്ളത്തിലാണ് ആണ് തെയ്യം കെട്ടുന്നതിനു രണ്ടു ദിവസം മുമ്പായി കോലക്കാരി തെക്കുമ്പാട് കടവിലേക്ക് വരുന്നത്. താലപ്പൊലിയുമായി എതിരേറ്റാണ് ഇവരെ കൊണ്ട് വരുന്നത്

Post Top Ad