സ്ക്കൂൾ മുറ്റത്ത് പൂന്തോട്ടമൊരുക്കാൻ വിദ്യാർത്ഥികൾക്ക് പൂച്ചെടികൾ കൈമാറി; യുവ വ്യാപാരി കെ.ജെ. ജയപ്രശാന്ത് മാതൃകയായി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 

/>
We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Wednesday, 12 October 2022

സ്ക്കൂൾ മുറ്റത്ത് പൂന്തോട്ടമൊരുക്കാൻ വിദ്യാർത്ഥികൾക്ക് പൂച്ചെടികൾ കൈമാറി; യുവ വ്യാപാരി കെ.ജെ. ജയപ്രശാന്ത് മാതൃകയായി


ഇരിട്ടി: സ്ക്കൂൾ മുറ്റത്ത് പൂന്തോട്ടമൊരുക്കാൻ വിദ്യാർത്ഥികൾക്ക് പൂച്ചെടികൾ കൈമാറി യുവ വ്യാപാരി മാതൃകയായി. ഇരിട്ടിയിലെ റിച്ചൂസ് റക്സിൻഹൗസ് ഉടമയായ യുവ വ്യാപാരിയും ഇരിട്ടി നഗര സൗന്ദര്യവത്ക്കരണത്തിന് തനതായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കെ.ജെ.ജയപ്രശാന്തിൻ്റെ നേതൃത്വത്തിലാണ് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്ക്കൂൾ ബ്ലോക്കിലെ സ്ക്കൂൾ മുറ്റത്ത് പൂന്തോട്ട മൊരുക്കാൻ അപൂർവ്വയിനത്തിൽ പെട്ട തുൾപ്പെടെയുള്ളപൂച്ചെടികൾ നൽകിയത്.

പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായി സ്ക്കൂൾകാർഷിക- പരസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിൽ സ്ക്കൂൾ മുറ്റത്തൊരുക്കുന്ന പൂന്തോട്ടത്തിലേക്കാണ് സ്കൂൾ പിടിഎ അംഗം കൂടിയായ കെ.ജെ.ജയപ്രശാന്ത് ആവശ്യമായ പൂച്ചെടികൾ സൗജന്യമായി നൽകിയത്.സ്കൂളിൽ നടന്ന ചടങ്ങിൽ  ഇരിട്ടി മർച്ചൻറ് അസോ.പ്രസിഡണ്ട് അയൂബ് പൊയിലൻ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ടി.ജി. മനോജ് കുമാർ എന്നിവർ ചേർന്ന് 

പ്രധാനാധ്യാപകൻ എം.ബാബു മാസ്റ്റർക്ക് പൂച്ചെടികൾ കൈമാറി.പി. ടി.എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി. മുൻപിടിഎ പ്രസിഡണ്ട് കെ.പി.രാമകൃഷ്ണൻ, പി ടി എ അംഗം പി.വി.അബ്ദുൾ റഹ്മാൻ,സ്റ്റാഫ് സെക്രട്ടറി പി.വി.ശശീന്ദ്രൻ മാസ്റ്റർ, കെ.ജെ.ജയപ്രശാന്ത്

 എന്നിവർ സംസാരിച്ചു.

Post Top Ad