ആറളം: ചെടിക്കുളം ആയിഷാ എൽ പി സ്ക്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് ലഹരി വിരുദ്ധ ക്യാമ്പയിനിന്റ ഭാഗമായി ഫ്ലാഷ് മോബുമായി രംഗത്തെത്തിയത്. ലഹരി ഉപയോഗം സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്ന സന്ദേശം വിളിച്ചോതിയാണ് കുരുന്നുകളായ വിദ്യാർത്ഥികൾ തെരുവിൽ എത്തിയത്. ആറളം ടൗണിൽ നിന്ന് ആരംഭിച്ച ഫ്ലാഷ് മോബ് കൊക്കോട്, അമ്പലക്കണ്ടി, വീർപ്പാട്, ചെടിക്കുളം എന്നിവിടങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ആയിഷാ എൽ പി സ്ക്കൂളിലെ വിദ്യാർത്ഥികളായ സ്വാതിക, അഞ്ജന അനന്യ, ശിവന്യ, അനശ്വര, ബദ്രിയ, അമേഘ, ധ്യാൻ കൃഷ്ണ, ആദിദേവ്, ശിവഗംഗ ഐറിൻ, അനന്തിത എന്നീ കലാകാരികളാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. അധ്യാപകരായ ജെസ്സി, ഉഷ, ഉബൈദ്, ജിഷ, രശ്മി, വിജിന, അബിൻ, അതുല്യ, ഫാത്തിമ, ശ്രുതി, ബീന, ശരണ്യ, പ്രജിഷ, ഗ്രീഷ്മ, ആയിഷ പിടിഎ ഭാരവാഹികളായ ഷിബു, രാജേഷ്, തുടങ്ങിയവർ നേതൃത്വം നൽകി. ഫ്ലാഷ് മോബ് അവതരണത്തിന് നാട്ടുകാരുടെ നല്ല സപ്പോർട്ട് ലഭിച്ചതായി സ്ക്കൂൾ പ്രധാന അധ്യാപിക ജെസ്സി ടീച്ചർ പറഞ്ഞു.
റിപ്പോർട്ട്: കെ. ബി ഉത്തമൻ