സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചുള്ള പഠനങ്ങള്‍ ജനങ്ങളിലെത്തണം: ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 1 October 2022

സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചുള്ള പഠനങ്ങള്‍ ജനങ്ങളിലെത്തണം: ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍

 



 

കൊച്ചി: ''സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതങ്ങള്‍ അകാരണമായി വെട്ടിക്കുറക്കുമ്പോള്‍ കുസാറ്റ് സെന്റര്‍ ഫോര്‍ ബഡ്ജറ്റ് സ്റ്റഡീസ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഇത്തരം വിഷയങ്ങളില്‍ പഠനം നടത്തി അത് പൊ
തുജനങ്ങള്‍ക്കു മുന്നിലെത്തിക്കാനാവുമെന്ന്'' സംസ്ഥാന ധനകാര്യ വകുപ്പു മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കുസാറ്റ്  സെമിനാര്‍ ഹാള്‍ കോംപ്ലക്സ് മിനി ഹാളില്‍ സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസ്, സെന്റര്‍ ഫോര്‍ സോഷ്യോ-എക്കണോമിക്ക് ആന്റ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച, പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ 'പ്രൊഫ. കെ.കെ. ജോര്‍ജ് അനുസ്മരണ പ്രഭാഷണം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
          ''പുതിയ കാലത്തെ റവന്യൂ കണ്ടെത്തല്‍, സാമ്പത്തിക സംവിധാനങ്ങള്‍ എന്നിവ ഉള്‍ക്കൊണ്ട് നയരൂപീകണം നടത്താന്‍ സര്‍ക്കാരുകള സഹായിക്കാനുതകുന്ന പഠനങ്ങള്‍ ഇത്തരം കേന്ദ്രങ്ങളില്‍ നിന്നുണ്ടാവണമെന്നും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ''കേരളാ മോഡലിന്റെ സാധ്യതകളെയും വീഴ്ച്ചകളെയും നന്നായി പഠിച്ച മികച്ച അക്കാദമീഷ്യനായിരുന്നു പ്രൊഫ. കെ.കെ. ജോര്‍ജ്'' എന്ന് മന്ത്രി അനുസ്മരിച്ചു. പ്രൊഫ. ജോര്‍ജിനോടുള്ള ആദരസൂചകമായി സെന്റര്‍ ഫോര്‍ സോഷ്യോ-എക്കണോമിക്ക് ആന്റ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് കഴിഞ്ഞ 25 വര്‍ഷങ്ങളിലെ അക്കാദമിക സംഭാവനകളെ അടയാളപ്പെടുത്തുന്ന സ്മരണിക ചടങ്ങില്‍ പ്രകാശനം ചെയ്തു.
          വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഫിനാന്‍സ് ആന്റ് പോളിസി മുന്‍ ഡയറക്ടറും, പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രൊഫ. പിനാകി ചക്രവര്‍ത്തി ''അനിശ്ചിതത്വത്തിന്റെ കാലത്ത് ധനനിര്‍വഹണ ചട്ടങ്ങളെക്കുറിച്ചുള്ള പുനര്‍വിചിന്തനം'എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി. കുസാറ്റ് സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസ് ഓണററി ഡയറക്ടര്‍ പ്രൊഫ. എം.കെ. സുകുമാരന്‍ നായര്‍, പ്രൊഫ. കെ.ജെ. ജോസഫ്, ഡോ. പാര്‍വതി സുനൈന, ഡോ. എന്‍. അജിത്ത് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.




Post Top Ad