ജലജീവൻ മിഷൻ: സെമിനാർ നടത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 10 October 2022

ജലജീവൻ മിഷൻ: സെമിനാർ നടത്തി


 പയ്യാവൂർ:കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഗ്രാമപഞ്ചായത്തുകളും സംയോജിതമായി നടപ്പാക്കുന്ന ജലജീവൻ മിഷൻ പ്രവർത്തനങ്ങളുടെ പ്രാരംഭം കുറിച്ചുള്ള സെമിനാർ പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലെയും ഭവനത്തിൽ കുടിവെള്ളം എത്തിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി ആവശ്യമുള്ള സ്ഥലങ്ങൾ ഏറ്റെടുക്കാൻ സ്ഥലമുടമകളുമായി ധാരണയിലെത്തിയിട്ടുണ്ട്. 2024 മാർച്ച് മാസത്തിൽ പൂർത്തീകരിക്കുന്ന വിധത്തിലാണ് കാര്യങ്ങൾ നടക്കുന്നത്. പദ്ധതി വിശദീകരിക്കുന്നതിന് വേണ്ടി ചേർന്ന സെമിനാറിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. പി. ഉണ്ണികൃഷ്ണൻ, സ്റ്റാൻഡിം ഗ് കമ്മിറ്റി ചെയർമാൻമാരായ കെ. മോഹനൻ, ആനീസ് ജോസഫ്, ഷീന ജോൺ എന്നിവർ പ്രസംഗിച്ചു. നിർവഹണ ഏജൻസി സ്റ്റാർസ് കോഴിക്കോടിന്റെ ഓഫീസർ റോബിൻ മാത്യു, വാട്ടർ അഥോറിട്ടി ഓവർസിയർ വിനോദ് എന്നിവർ ക്ലാസെടുത്തു. വിവിധ രാഷ്ട്രീയ നേതാക്കളായ ടി.എം. ജോഷി, ബിനു മണ്ഡപത്തിൽ, കെ. ടി. അനിൽ കുമാർ, എ. നാരായണൻ, എം.സി. നാരായണൻ, കെ. സുരേഷ് കുമാർ, വി.പി. ഖാദർ എന്നിവർ പങ്കെടുത്തു.പയ്യാവൂരിൽ ജലജീവൻ മിഷൻ പ്രവർത്തനങ്ങളുടെ പ്രാരംഭം കുറിച്ചുള്ള സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു  പ്രസംഗിക്കുന്നു.

Post Top Ad