വനിതാ ഏഷ്യാ കപ്പ്: തായ്ലൻഡിനെതിരെ വമ്പൻ ജയം; ഇന്ത്യ ഫൈനലിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 12 October 2022

വനിതാ ഏഷ്യാ കപ്പ്: തായ്ലൻഡിനെതിരെ വമ്പൻ ജയം; ഇന്ത്യ ഫൈനലിൽ


 വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനലിൽ. ഇന്ന് നടന്ന സെമിഫൈനലിൽ തായ്ലൻഡിനെ 74 റൺസിനു തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ടുവച്ച 149 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ തായ്ലൻഡിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 74 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി ബാറ്റിംഗിൽ ഷഫാലി വർമയും (42) ബൗളിംഗിൽ ദീപ്തി ശർമയും (3 വിക്കറ്റ്) തിളങ്ങി. ശ്രീലങ്ക – പാകിസ്താൻ മത്സരവിജയികളെ ഇന്ത്യ ഫൈനലിൽ നേരിടും. സ്മൃതി മന്ദന (13) വേഗം മടങ്ങിയെങ്കിലും മറുവശത്ത് ഷഫാലി തകർപ്പൻ ഫോമിലായിരുന്നു. 28 പന്തിൽ 5 ബൗണ്ടറിയും ഒരു സിക്സറും സഹിതം 42 റൺസ് നേടിയ ഷഫാലിക്കൊപ്പം ജമീമ റോഡ്രിഗസ് (27), ഹർമൻപ്രീത് കൗർ (36), പൂജ വസ്ട്രാക്കർ (17) എന്നിവരും ഇന്ത്യക്കായി തിളങ്ങി. തായ്ലൻഡിനു വേണ്ടി സൊർന്നരിൻ ടിപോച് 3 വിക്കറ്റ് വീഴ്ത്തി.മറുപടി ബാറ്റിംഗിൽ ഒരിക്കൽ പോലും ഇന്ത്യക്ക് വെല്ലുവിളിയാവാൻ തായ്ലൻഡിനു കഴിഞ്ഞില്ല. കൃത്യമായ ഇടവേളവകളിൽ വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചു. 21 റൺസ് നീതം നേടിയ ക്യാപ്റ്റൻ നര്വെമോൾ ചായ്വായ്, നട്ടയ ബൂചതം എന്നിവരാണ് തായ്ലൻഡിൻ്റെ ടോപ്പ് സ്കോറർമാർ. ഇന്ത്യക്കായി ദീപ്തി ശർമ 4 ഓവറിൽ 7 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. രാജേശ്വരി ഗെയ്ക്വാദ് 4 ഓവറിൽ 10 റൺസ് വഴങ്ങി 2 വിക്കറ്റ് സ്വന്തമാക്കി. ബാറ്റിംഗിനൊപ്പം ഒരു വിക്കറ്റ് വീഴ്ത്തി ബൗളിംഗിലും തിളങ്ങിയ ഷഫാലി വർമയാണ് കളിയിലെ താരം.അതേസമയം, വനിതാ ഐപിഎലിലിൻ്റെ ആദ്യ സീസണിൽ അഞ്ച് ടീമുകളും 20 മത്സരങ്ങളുമെന്ന് റിപ്പോർട്ട്. അഞ്ച് വിദേശ താരങ്ങളെ ഒരു ടീമിൽ അനുവദിക്കും. ഇതിൽ നാല് പേർ ഐസിസിയുടെ മുഴുവൻ സമയ രാജ്യങ്ങളിലെ അംഗങ്ങളും ഒരാൾ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരവും ആവണം. വനിതാ ടി-20 ലോകകപ്പ് അവസാനിക്കുന്നതിനും പുരുഷ ഐപിഎൽ ആരംഭിക്കുന്നതിനും ഇടയിൽ, 2023 മാർച്ചിലാവും വനിതാ ഐപിഎൽ നടക്കുക

.


Post Top Ad