ആറളത്തെ ആന മതിൽ നിർമാണം ഉടൻ ആരംഭിക്കണം: ജില്ലാ പഞ്ചായത്ത് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 1 October 2022

ആറളത്തെ ആന മതിൽ നിർമാണം ഉടൻ ആരംഭിക്കണം: ജില്ലാ പഞ്ചായത്ത്


കാട്ടാനശല്യം തടയാൻ ആറളം ഫാം മേഖലയിൽ ആന മതിൽ നിർമാണം ഉടൻ ആരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലെ 2000 കുടുംബങ്ങളിലെ 8000ത്തോളം ജനങ്ങൾ കാട്ടാന ശല്യം കാരണം ഭീതിയിലാണെന്ന് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 13 വർഷത്തിനിടെ ആറളം പഞ്ചായത്തിലെ കേവലം ഒരു വാർഡായ ഈ പ്രദേശത്ത് 12 പേരാണ് ആനയുടെയും മറ്റ് വന്യമൃഗങ്ങളുടെയും ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ വർഷം മാത്രം ഇവിടെ മൂന്ന് പേർ മരിച്ചു. ഫാമിലും പുനരധിവാസ മേഖലയിലുമായി 50ലധികം കാട്ടാനകളാണ് ഭീതി പരത്തുന്നത്. 

2018ൽ ആനമതിൽ നിർമ്മിക്കാൻ 22 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. അതിൽ 11 കോടി രൂപ പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും ചെയ്തു. മൂന്ന് മന്ത്രിമാർ ഉൾപ്പടെ പങ്കെടുത്ത് ആറളം ഫാമിൽ ചേർന്ന വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിലും ആനമതിൽ പണിയാൻ തീരുമാനിച്ചിരുന്നു. എന്നാൽ നിർമ്മാണം ആരംഭിക്കാൻ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചില്ല. ഹൈക്കോടതി വിധിയും നിർമ്മാണം അനിശ്ചിതത്വത്തിലാക്കാൻ ഇടയാക്കി. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ് ബാബു, യു പി ശോഭ, അഡ്വ. ടി സരള, അഡ്വ. കെ കെ രത്‌നകുമാരി, സെക്രട്ടറി ഇൻചാർജ് ഇ എൻ സതീഷ് ബാബു എന്നിവർ പങ്കെടുത്തു.

Post Top Ad