കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി ദുബായിൽ നിന്നെത്തിയ ഇരിട്ടി വിളക്കോട് സ്വദേശി റഫീഖിൽ നിന്നാണ് 37 ലക്ഷം വരുന്ന 724 ഗ്രാം സ്വർണം പിടിച്ചത് കളിപ്പാട്ട കാർഡ്ബോർഡ് ബോക്സിനുള്ളിലും ബെഡ്ഷീറ്റ് കവറിലും കാർട്ടൺ ബോക്സിനുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി.വി. ജയകാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന