ആറളം ഫാം ഹയർസെക്കണ്ടറി സ്കൂളിൽ പ്രിൻസിപ്പാളായി സുനിൽ കരിയാടൻചാർജ് എടുത്തു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 

/>
We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Friday, 28 October 2022

ആറളം ഫാം ഹയർസെക്കണ്ടറി സ്കൂളിൽ പ്രിൻസിപ്പാളായി സുനിൽ കരിയാടൻചാർജ് എടുത്തു.


 ഒരു ഇടവേയ്ക്ക് ശേഷം ആറളം ഫാം ഹയർസെക്കണ്ടറി സ്കൂളിന് പ്രിൻസിപ്പാളായി 2019 ഒരു പ്രത്യേക ഉത്തരവിലൂടെ ആരംഭിച്ച ആറളം ഫാം ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ അധ്യാപക തസ്തികയോ പ്രിൻസിപ്പാൾ തസ്തിക യോ ഉണ്ടായിരുന്നില്ല ഹൈസ്ക്കൂൾ പ്രധാന അദ്ധ്യാപികയ്ക്ക് പ്രിൻസിപ്പാളിന്റെ അധിക ചുമതല നൽകിയാണ് പ്ലസ് വൺ ബാച്ചുകൾ ആരംഭിച്ചത് 8 ദിവസക്കൂലി അദ്ധ്യാപകരെയും നീയമിച്ചു 2021 മാർച്ചിൽ പ്രിൻസിപ്പാൾ തസ്തിക സൃഷ്ടിച്ചെങ്കിലും 2021 ഡിസംബർ മാസത്തിലാണ് ഇവിടെ പ്രിൻസിപ്പാളെ നീയമിച്ചത് അതും ആറ് മാസം മാത്രം ഔദ്യോഗിക ജീവിതം ബാക്കിയുള്ള തലശ്ശേരി എ. ഇ.ഒ ആയിരുന്ന ആൾക്ക് സ്ഥാനക്കയറ്റം നൽകിയും 2022 മാർച്ചിൽ അദ്ധേഹം റിട്ടയർ ചെയ്യ്ത് പോകുകയും ചെയ്യ്തു പിന്നീട് 7 മാസം പ്രിൻസിപ്പാൾ തസ്തിക ഒഴിഞ്ഞു തന്നെ കിടന്നു കഴിഞ്ഞ ആഴ്ച മാലൂർ ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്രിൻസിപ്പാൾ സുനിൽ കരിയാടൻ സ്ഥലം മാറ്റം ചോദിച്ചു വാങ്ങി ആറളം ഫാം സ്ക്കൂളിലെത്തി ചാർജ് എടുത്തതോടെ ശാപമോക്ഷം കാത്ത് കഴിയുന്ന ഹയർ സെക്കണ്ടറി വിഭാഗത്തിന് പ്രത്യാശയായി സ്ഥിരം അദ്ധ്യാപക തസ്തിക ലഭിക്കാനായി മുട്ടാത്ത വാതിലുകളും എഴുത്തും കുത്തുകളും ഇല്ല. പിടിഎ സമരംവരെ പ്രഖ്യാപിച്ചതിന് ശേഷമാണ് പ്രിൻസിപ്പാൾ തസ്തിക സൃഷ്ടിച്ചതും നീയമിച്ചതും  സ്ഥിരം അദ്ധ്യാപകരെ നീയമിക്കുമെന്ന് പറഞ്ഞെങ്കിലും ചുവപ്പ് നാടയിൽ കുടുങ്ങി കിടക്കുകയാണ് ആദിവാസി വിദ്യാർത്ഥികളുടെ തുടർപഠനം ലക്ഷ്യമിട്ട് ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗം തിരിഞ്ഞ് സർക്കാരിന് നേരമില്ലയെന്നതിന് തെളിവാണ് നമ്മുടെ മുന്നിലുള്ളത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും യാത്രാ പ്രശ്നത്തിന് പരിഹാരം കാണാൻ പിടിഎ യുടെ സമര പ്രഖ്യാപനത്തിന്റെ ഭാഗമായി അനുവദിച്ച കെ.എസ് ആർ ടി സി ബസ് പോലും നിലനിർത്താൻ അതികൃതർക്കാവുന്നില്ല വാഹന സൗകര്യം ഇല്ലാത്തത് കൊണ്ട് തന്നെ വിദ്ധ്യാർത്ഥികളുടെ പഠനം മുടങ്ങുന്നതും നിത്യ സംഭവമാകുന്നു ഹയർ സെക്കണ്ടറി വിഭാഗത്തിനായി കെട്ടിടം പണി ആരംഭിച്ചിട്ട് 4 വർഷമായി ഇതുവരെ എവിടെയും എത്തിയില്ല ഹൈസ്ക്കൂളിന്റെ ക്ലാസ് മുറികൾ അഡ്ജസ്റ്റ് ചെയ്യ് താണ് ക്ലാസുകൾ നടക്കുന്നത്. എന്തായാലും രണ്ടര വർഷമെങ്കിലും സർവ്വീസിലിരിക്കാൻ കഴിയുന്ന ഒരു പ്രിൻസിപ്പാൾ സ്വയം സ്ഥലം മാറ്റം ചോദിച്ചു വാങ്ങി ആറളം ഫാം സ്ക്കൂളിൽ എത്തിയത് ഇവിടുത്തെ വിദ്യാർത്ഥികളുടെ ഭാഗ്യമായി കരുതാം സ്ഥിരം അദ്ധ്യാപക നീയമനവും യാത്ര പ്രശ്നങ്ങളും പരിഹരിക്കാൻ പുതിയ പ്രിൻപ്പാളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് വിദ്യാർത്ഥികളും ജീവനക്കാരും റിപ്പോർട്ട്: കെ.ബി. ഉത്തമൻ

Post Top Ad