കളർകോഡില്ലാത്ത ടൂറിസ്റ്റ് ബസ്സുകൾ പിടിച്ചെടുക്കും, വാഹന പരിശോധനകൾ തുടരും ; മന്ത്രി ആന്റണി രാജു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 14 October 2022

കളർകോഡില്ലാത്ത ടൂറിസ്റ്റ് ബസ്സുകൾ പിടിച്ചെടുക്കും, വാഹന പരിശോധനകൾ തുടരും ; മന്ത്രി ആന്റണി രാജു


 ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബസ്സുകളുടെ യൂണിഫോം കളർ കോഡില്‍ തീരുമാനം നടപ്പാക്കിയതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. ഫിറ്റ്നസ് സമയത്തിനകം മാറ്റുകയെന്ന ഉദാരമായസമീപനമായിരുന്നു സർക്കാർ സ്വീകരിച്ചത്. വാഹന പരിശോധന താത്ക്കാലികമായിരിക്കില്ല, കർശനമായ തുടർച്ചയായ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.വാഹനങ്ങൾ നിയമം ലംഘിച്ചാൽ പരിശോധിക്കേണ്ട ഉദ്യോഗസ്ഥന് കൂടി ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, യൂണിഫോം കളർകോഡില്ലാത്ത ടൂറിസ്റ്റ് ബസ്സുകൾ പിടിച്ചെടുക്കുമെന്നും സമയം നീട്ടി ആവശ്യപ്പെട്ട് വാഹന ഉടമകൾക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും മന്ത്രി അറിയിച്ചു.യൂണിഫോം കളർ കോഡില്ലാത്ത വാഹനങ്ങൾ റോഡിലിറക്കരുതെന്ന ഹൈക്കോടതി ഉത്തരവിനനുസരിച്ചാണ് സർക്കാർ തീരുമാനം.എന്നാൽ നിയമലംഘനം നടത്തിയ രണ്ട് ടൂറിസ്റ്റ് ബസ്സുകളുടെ യാത്ര മോട്ടോർവാഹന വകുപ്പ് തടഞ്ഞു. മലപ്പുറം ചങ്ങരംകുളത്തു നിന്നും പൊന്നാനിയിൽ നിന്നും വന്ന ബസ്സുകളാണ് പാലക്കാട് എടത്തറയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് തടഞ്ഞത്.

Post Top Ad