കണ്ണൂർ: മാടായി ഇലക്ട്രിക്കൽ സെക്ഷനിലെ മാട്ടൂൽ മടക്കര പാലം, മുജാഹിദ് പള്ളി, വില്ലേജ് ഓഫീസ് എന്നീ ഭാഗങ്ങളിൽ ഒക്ടോബർ 27 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ആസ്റ്റർ മിംസ്, ബൈപാസ്, ഈരാണിപ്പാലം, ഫീനിക്സ് കാർ, മാതൃഭൂമി, ഊർപ്പഴശ്ശി ക്കാവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഒക്ടോബർ 27 വ്യാഴം രാവിലെ ഒമ്പത് മുതൽ മുതൽ ഉച്ചക്ക് 12 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ മോയാലം തട്ട്, ചേരൻകുന്ന്, പെരിങ്കോത്ത്, തവറൂൽ, ചേരൻ കുന്ന് ക്രഷർ, ചെങ്ങളായി, ചെമ്പിലേരി, മുങ്ങം എന്നീ ഭാഗങ്ങളിൽ ഒക്ടോബർ 27 വ്യാഴം രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
പയ്യാവൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ചേറ്റുവട്ടി, മുയിപ്ര, ചതുരം പുഴ, പൈസക്കരി, ചെരിക്കോട്, മാപ്പിനി എന്നീ ഭാഗങ്ങളിൽ ഒക്ടോബർ 27 വ്യാഴം രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജ്, ഡയാലിസിസ് സെന്റർ, ചെറുതാഴം മിൽക്ക്, ഇന്ത്യാന ക്രഷർ, ഫാൽക്കൺ ക്രഷർ, ശക്തി വുഡ്, കെ പി വുഡ്, ഓസോൺ എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഒക്ടേബർ 27ന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഹാജിമുക്ക്, പട്ടുവം, കരുവാടകം ട്രാൻസ്ഫോമർ പരിധിയിൽ ഒക്ടേബർ 27ന് രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.