12,313 ലൈഫ് വീടുകൾ കൂടി; പൂർത്തിയായത് 3,14,425 വീടുകൾ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 21 November 2022

12,313 ലൈഫ് വീടുകൾ കൂടി; പൂർത്തിയായത് 3,14,425 വീടുകൾ

 


പിഎംഎവൈ (നഗരം) ലൈഫ് പദ്ധതിയുടെ ഭാഗമായി 12,313 വീടുകൾ കൂടി നിർമിക്കാൻ‍ അനുമതി ലഭിച്ചതായി മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ചെലവാകുന്ന 492.52 കോടിയിൽ 307.83 കോടി സംസ്ഥാന വിഹിതവും 184.69 കോടി കേന്ദ്ര വിഹിതവുമാണ്.

ഇതോടെ‍ ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിൽ നിന്നു വീട് ലഭിക്കുന്നവരുടെ എണ്ണം എൺപത്തി രണ്ടായിരത്തിൽ അധികമാകും. 2017 ലെ ലൈഫ് പട്ടികയിലെ ഗുണഭോക്താക്കളും 2019 ലെ അഡീഷനൽ പട്ടികയിലെ ഗുണഭോക്താക്കളുമായ 27,833 പേർ ഈ സാമ്പത്തിക വർഷം കരാറിൽ ഏർപ്പെട്ട് വീട് നിർമാണം പൂർത്തിയാക്കി. ഇതിനു പുറമേ 2017, 2019 പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ 29,189 വീടുകൾ നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്.പുതിയ ഗുണഭോക്താക്കൾ കൂടി കരാറിൽ ഏർപ്പെട്ട് നിർമാണം ആരംഭിക്കുന്നതോടെ, ഈ വർഷം സർക്കാർ ലക്ഷ്യ വച്ച 1.06 ലക്ഷത്തിലും അധികം വീട് നിർമിക്കാനാകും. ലൈഫ് ഭവന പദ്ധതിയിലൂടെ ഇതിനകം സംസ്ഥാനത്ത് 3,14,425 വീടുകളുടെ നിർമാണമാണ് പൂർത്തിയായത്.പദ്ധതിയുടെ ഭാഗമായി 1500 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് കെയുആർഡിഎഫ്സി മുഖേന സംസ്ഥാന സർക്കാർ ലഭ്യമാക്കിയിരുന്നു. ഇതുവഴി പുതിയ പട്ടികയിലെ എഴുപതിനായിരത്തോളം വീടുകളുടെ നിർമാണം പൂർത്തിയാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.


Post Top Ad