എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച്‌ 13 മുതൽ: ടൈംടേബിൾ കാണാം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 9 November 2022

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച്‌ 13 മുതൽ: ടൈംടേബിൾ കാണാം

 


ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 13 മുതൽ ആരംഭിക്കും. മാർച്ച്‌ 30 വരെയാണ് പരീക്ഷകൾ ക്രമീകരിക്കുക.

ക്യുഐപി യോഗത്തിലാണ് പരീക്ഷാ തീയതികളിൽ തീരുമാനമായത്. എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച് നടത്താനാണ് തീരുമാനം. രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മൂന്ന് ക്ലാസുകളിലെയും പൊതു പരീക്ഷകൾ ഒരുമിച്ച് നടത്തുന്നത്.ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെയും എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്ക് ശേഷവും നടക്കും. മോഡൽ പരീക്ഷകൾമാർച്ച് ഒന്ന് മുതൽ ആരംഭിക്കും. യോഗത്തിൽ നിർദേശിച്ച പരീക്ഷാ ടൈം ടേബിൾ താഴെ നൽകുന്നു. എന്നാൽ അന്തിമ ടൈം ടേബിൾ പൊതു വിദ്യാഭ്യാസ വകുപ്പ് പരീക്ഷക്ക് മുൻപായി പുറത്തിറക്കും.യോഗം ശുപാർശ ചെയ്‌ത എസ്എസ്എൽസി ടൈം ടേബിൾ

മാർച്ച് 13: മലയാളം/ ഇതര ഭാഷകളുടെ ഒന്നാം പേപ്പർ, 15: ഇംഗ്ലിഷ്, 17: ഹിന്ദി, 20: സോഷ്യൽ സയൻസ്, 22:കെമിസ്ട്രി, 24: ബയോളജി, 27:ഗണിതം, 29: ഫിസിക്സ്, 30: മലയാളം /ഇതര ഭാഷകളുടെ രണ്ടാം പേപ്പർ

പ്ലസ് ടു പരീക്ഷ ടൈം ടേബിൾ

മാർച്ച് :13 സോഷ്യോളജി/ ആന്ത്രോപോളജി, 15: കെമിസ്ട്രി/ ഹിസ്റ്ററി, 17: ഗണിതം/ പാർട്ട് 3 ഭാഷ, 20: ഫിസിക്സ് ഇക്കണോമിക്സ്, 22: ജ്യോഗ്രഫി /മ്യൂസിക്, 24: ബയോളജി /ഇലക്ട്രോണിക്സ് /പൊളിറ്റിക്കൽ സയൻസ്, 27: പാർട്ട് 1 ഇംഗ്ലിഷ്, 29: പാർട്ട് 2 രണ്ടാം ഭാഷ /കംപ്യൂട്ടർ സയൻസ്, 30: ഫിലോസഫി /ഹോം.


Post Top Ad