2022ലെ അവസാന ചന്ദ്രഗ്രഹണം ഇന്ന്‌. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Monday, 7 November 2022

2022ലെ അവസാന ചന്ദ്രഗ്രഹണം ഇന്ന്‌.


 2022ലെ അവസാന ചന്ദ്രഗ്രഹണം ഇന്ന്‌. ഇത്തവണത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും. നാല്‌ഭൂഖണ്ഡങ്ങളില്‍ പൂര്‍ണ ചന്ദ്രഗഹണം ദൃശ്യമാകും.“ബ്ലഡ്‌ മൂണ്‍” എന്ന പ്രതിഭാസത്തിന്‌ സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നതിന്റെ ആകാംക്ഷയിലാണ്‌ ലോകം.ഭൂമിയുടെ നിഴലിലേക്ക്‌ വരുന്ന ചന്ദ്രന്റെ നിറം ചുവപ്പായി മാറുന്നതിനാലാണ്‌ ബ്ലഡ്‌ മൂണ്‍എന്നറിയപ്പെടുന്നത്‌. വടക്കേ അമേരിക്ക. മധ്യ അമേരിക്ക. ഏഷ്യ. ഓസ്ട്രേലിയ. പസഫിക്‌ ദ്വീപുകള്‍.തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പൂര്‍ണ ചന്ദ്രഗഹണം ദൃശ്യമാവും.ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.39ന്‌ ഗ്രഹണം ആരംഭിക്കുമെന്നാണ്‌ കേന്ദ്ര ഭാമശാസ്ത്ര മന്ത്രാലയംഅറിയിച്ചിരിക്കുന്നത്‌. 3.46നാണ്‌ പൂര്‍ണ ഗ്രഹണം ആരംഭിക്കുന്നത്‌. ചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെനിഴലില്‍ ആയിരിക്കുമ്പോള്‍ ഗ്രഹണത്തിന്റെ ഘട്ടം പൂർണമായി 5.12ന്‌ അവസാനിക്കും.തുടര്‍ന്ന്‌ ഗ്രഹണത്തിന്റെ ഭാഗിക ഘട്ടം 6.19നും അവസാനിക്കും. 2023 ഒക്ടോബര്‍ 28 വരെയാണ്‌ ഇനിഒരു ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകുന്നതിന്‌ കാത്തിരിക്കേണ്ടത്‌. പകല്‍ സമയമായതിനാല്‍ഗ്രഹണം പൂര്‍ണമായി ഇന്ത്യയില്‍ കാണാനാകില്ലെങ്കിലും സൂര്യനസ്തമിക്കുന്ന ആറ്‌ മണിക്ക്‌ തന്നെചന്ദ്രനും ഉദിച്ചു നില്‍ക്കുന്നതിനാല്‍ അവസാന ദൃശ്യങ്ങള്‍ ഇന്ത്യയില്‍ കാണാം.കേരളത്തില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകില്ലെങ്കിലും അല്പനേരം ഭാഗീക ചന്ദ്രഗഹണം കാണാം.കേരളത്തില്‍ സന്ധ്യക്ക്‌, മറയില്ലാതെ ചക്രവാളം കാണുന്ന സ്ഥലത്താണെങ്കില്‍ 15 മിനുറ്റ്‌ കാണാം. രാത്രി7.26 വരെ ഉപഛായ ഗ്രഹണം തുടരുമെങ്കിലും ഇത്‌ തിരിച്ചറിയാന്‍ പ്രയാസമാണ്‌.


Post Top Ad