മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന കലോത്സവം അഡ്വ. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ഉപജില്ലയിലെ 109 വിദ്യാലയങ്ങളിൽ നിന്നായി അയ്യായിരത്തോളം പ്രതിഭകൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കുകയാണ്. ഇനിയുള്ള 4 ദിവസം വിവിധവേദികളിൽ തങ്ങളുടെ സർഗ വാസനകളുടെ കെട്ടഴിക്കും. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി അധ്യക്ഷത വഹിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സാജുസേവ്യർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി കെ ഗിരീഷ് മോഹൻ സ്കൂൾ മാനേജർ റവ. ഫാദർ പയസ് പടിഞ്ഞാറേമുറിയിൽ, മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ്, ഹെഡ്മാസ്റ്റർ സണ്ണി ജോൺ, അഷറഫ് പാലിശേരി, ചാക്കോ പാലക്കലോടി, സാബിറ പള്ളിപ്പാത്ത്, ജാൻസികുന്നേൽ തുടങ്ങി നിരവധി പേർ പ്രസംഗിച്ചു. 12 വേദികളിൽ ആയി അറബിക്, സംസ്കൃത, ജനറൽ വിഭാഗങ്ങളിൽ 190 ഇനങ്ങളിൽ മത്സരം നടക്കുന്നു. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കിക്കൊണ്ട് പൂർണ്ണമായും ഹരിത പ്രോട്ടോകോൾ പ്രകാരം ആണ് ഈ കലോത്സവത്തെ അണിയിച്ചൊരുക്കിയത്. ഇതിനു ഉളിക്കൽ ഗ്രാമ പഞ്ചായത്ത് നേതൃത്വം നൽകുന്നു. സ്കൂൾ കലോത്സവത്തിന്റെ മീഡിയ റൂം അഡ്വ.സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഓൺലൈൻ ചാനലിന്റെ പ്രവർത്തനങ്ങൾ മീഡിയ റൂം വഴിയാണ് നടക്കുന്നത്. തെരഞ്ഞെടുത്ത വിദ്യാർത്ഥികൾ കലോത്സവം റിപ്പോർട്ട് ചെയ്യുകയാണ്. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ് നിർവഹിക്കും. തലശ്ശേരി അതിരൂപത കോർപറേറ്റ് മാനേജർ റവ. ഫാ. മാത്യു ശാസ്താംപടവിൽ അധ്യക്ഷത വഹിക്കും.