തളിപ്പറമ്പ് : സംരഭകത്വത്തിന്റെ നൂതന സാധ്യതകളും ,പ്രവണതകളും മനസ്സിലാക്കുന്നതിനായി തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന സ്റ്റാർട്ടപ്പ് വർക്ക് ഷോപ്പ് നവംബർ 26,27 തീയ്യതികളിൽ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.യുവതികൾക്ക് തൊഴിൽ മേഖലകൾ സൃഷ്ടിക്കാനും ,അഭ്യസ്തവിദ്യരെ സംരഭകത്വത്തിലേക്ക് നയിക്കലും ,സാമ്പത്തിക സാശ്രയത്തിലേക്ക് എത്തിക്കലുമാണ് പദ്ധതിയുടെ ലക്ഷ്യം .18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവർക്കാണ് പദ്ധതി .പദ്ധതിയുടെ അധ്യക്ഷൻ എം വി ഗോവിന്ദൻ മാസ്റ്ററും,മുഖ്യ പ്രഭാഷണം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഐ എ എസ് ഉം നിർവ്വഹിക്കും