തിരുവനന്തപുരം :മിൽമ പാലിന് ലിറ്ററിന് 8.57 രൂപ കൂട്ടാനുള്ള ശുപാർശ ഇന്ന് സർക്കാറിന് സമർപ്പിക്കും .ഈ മാസം 21 ന് മുമ്പായോ ,ഡിസംബർ മാസത്തിന് മുമ്പായോ വില വർധന പ്രാബല്യത്തിൽ വരുത്തണമെന്നും ,കർഷകർക്ക് വർധനവിന്റെ 82 ശതമാനം നൽകണമെന്നും ശുപാർശയിലുണ്ട്. ഇന്നലെ പാലക്കാട് നടന്ന യോഗത്തിലാണ് വില നിർണായ സമിതിയുടെ റിപ്പോട്ട് അംഗീകരിച്ചത് .കഴിഞ്ഞ തവണത്തെ വില വർധന കർഷകർക്ക് പ്രയോജന പ്പെട്ടില്ല എന്നും ,കർഷകർക്ക് ആറ് രൂപയെങ്കിലും കിട്ടത്തക്ക വിധത്തിലുള്ള വില വർധനയാണ് ആവശ്യം എന്നുമാണ് റിപ്പോർട്ട്.