ആറളം ഫാം ബ്ലോക്ക് 9 വളയംചാൽ 51-ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ കുരുന്നുകളാണ് അഡ്മിഷൻ നേടി ഇവിടെയെത്തിയത് പ്രവേശനോത്സവം ഊരുമൂപ്പൻ ഗോപാലൻ ഉദ്ഘാടനം ചെയ്യ്തു. അങ്കണവാടി വർക്കർ ശിഷിതാ പി എസ് സ്വാഗതം പറഞ്ഞു. വളയംചാൽ പ്രദേശത്തെ കുടുംബശ്രി എ ഡി എസ് അംഗങ്ങൾ രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
റിപ്പോർട്ട്: കെ.ബി. ഉത്തമൻ