ജില്ലാ കേരളോത്സവം:: കലാ മത്സരങ്ങൾ ഡിസം. 9 മുതൽ മുഴപ്പിലങ്ങാട്ട് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Monday, 21 November 2022

ജില്ലാ കേരളോത്സവം:: കലാ മത്സരങ്ങൾ ഡിസം. 9 മുതൽ മുഴപ്പിലങ്ങാട്ട്

 


സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ കലാ മത്സരങ്ങൾ ഡിസംബർ ഒമ്പതു മുതൽ 11 വരെ മുഴപ്പിലങ്ങാട്ട് നടക്കും. ഒമ്പത്, 11 തീയ്യതികളിൽ ഉദ്ഘാടന, സമാപന സമ്മേളനങ്ങൾ മുഴപ്പിലങ്ങാട് ബീച്ചിലാണ്. കലാപരിപാടികൾക്ക് മു‍ഴപ്പിലങ്ങാട് എച്ച് എസ് എസ്, മഠം എൽ പി സ്കൂൾ, എം യു പി സ്കൂൾ, മുഴപ്പിലങ്ങാട് ശ്രീകൂർമ്പാ ഭഗവതി ക്ഷേത്രം എന്നിവിടങ്ങൾ വേദിയാകും. കായിക മത്സരങ്ങൾ ഡിസംബർ ആറുമുതൽ തുടങ്ങും. അത് ലറ്റിക്സ് മീറ്റിന് മാങ്ങാട്ടുപറമ്പ്, ക്രിക്കറ്റ് തലശ്ശേരി, വോളിബോൾ പാണപ്പുഴ, ആർച്ചറി പേരാവൂർ, കബഡി കതിരൂർ, കളരിപ്പയറ്റ്, നീന്തൽ എന്നിവയ്ക്ക് പിണറായി എന്നിവിടങ്ങളും വേദിയാകും. പരിപാടിയുടെ വിജയത്തിനായി 501 അംഗ സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു.മുഴപ്പിലങ്ങാട് കമ്യൂണിറ്റി ഹാളിൽ നടന്ന യോഗം രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ പ്രസീത പദ്ധതി വിശദീകരിച്ചു. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുനാ റാണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി പി അനിത, പി കെ പ്രമീള, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി സജിത, കെ പ്രേമവല്ലി, എ വി ഷീബ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം വി കെ സനോജ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ് ബാബു, യു പി ശോഭ, അഡ്വ. ടി സരള, കെ കെ രത്നകുമാരി,  ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിജു, യുവജന ക്ഷേമ ബോർഡ് ജില്ലാ കോഓർഡിനേറ്റർ സരിൻ ശശി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇ എൻ സതീഷ് ബാബു എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികൾ: മുഖ്യമന്ത്രി പിണറായി വിജയൻ, ജില്ലയിലെ എംപിമാർ, എംഎൽഎമാർ (രക്ഷാധികാരികൾ). ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ (ചെയർപേഴ്സൺ), കെ കെ രത്നകുമാരി, കെ വി ബിജു (വർക്കിങ് ചെയർമാൻമാർ), ഇ എൻ സതീഷ് ബാബു (ജനറൽ കൺവീനർ) തുടങ്ങിയ 501 അംഗ കമ്മിറ്റി ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്.


Post Top Ad