കഴിഞ്ഞ 4 മാസമായി ആറളം ഫാം തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ട് ആദിവാസി തൊഴിലാളികൾ പട്ടിണിയിലേക്ക് നീങ്ങുകയാണെന്നും ശമ്പളം ഉടൻ വിതരണം ചെയ്യണമന്നും ആറളം ഫാം വർക്കേഴ്സ് യൂണിയൻ എ ഐ ടി യു സി ആവശ്യപ്പെട്ടു. തൊഴിലാളികൾ ജീവൻ പണയം വെച്ചാണ് ജോലി ചെയ്യുന്നത് ചെയ്യ്ത ജോലിക്ക് കൂലി നൽകാതിരിക്കുന്നത് തൊഴിലാളിവിരുദ്ധമാണ് ആറളം ഫാമിന് പണമില്ലെന്ന വാദം തൊഴിലാകൾക്ക് കേൾക്കേണ്ട ആവശ്യമില്ല ആദിവാസി വിഭാഗത്തിൽ ഉള്ള തൊഴിലാളികളെ മറ്റ് തൊഴിലാളികളെയും ജീവനക്കാരെയും സംരക്ഷിക്കേണ്ട ബാധ്യത മാനേജ്മെന്റിനും സർക്കാരിനും ഉണ്ട് ഇതിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ആർക്കും ആകില്ല. മുൻ കാലങ്ങളിലെപ്പോലെ സർക്കാർ പണം നൽകാൻ തയ്യാറാകണം ഇത് വാങ്ങിയെടുക്കാൻ മാനേജ്മെന്റ് മുൻ കൈയെടുക്കണമെന്നും എ.ഐ.ടി യു സി ജില്ലാ പ്രസിഡന്റ് കെ ടി ജോസ് പറഞ്ഞു റിപ്പോർട്ട് : കെ.ബി. ഉത്തമൻ